അസമിലുണ്ടായത് ബിജെപിയുടെ ന്യൂനപക്ഷ വേട്ട: കുടിയേറ്റക്കാരായി ചിത്രീകരിച്ച് കൊന്നത് ഇന്ത്യക്കാരെ: സിപിഎം

By Web TeamFirst Published Sep 24, 2021, 11:48 AM IST
Highlights

പൊലീസ് അതിക്രമം നേരിടേണ്ടി വന്നത് പ്രദേശവാസികളായ ആളുകൾക്കാണ്. ഇന്ത്യൻ പൗരന്മാരാണ് അവർ, വർഷങ്ങളായി അവിടെ കഴിഞ്ഞവരാണ്. 

ഗുവാഹത്തി: അസമിലെ ധോല്‍പ്പൂരില്‍ പ്രദേശവാസികളും പൊലീസും തമ്മില്‍ സംഘര്‍ഷത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടത്തിൽ ബിജെപി സർക്കാരിനെതിരെ രൂക്ഷമായ വിമർശനവുമായി സിപിഎം. അസമിൽ നടന്നത് ബി ജെ പി സർക്കാരിൻ്റെ ന്യൂനപക്ഷ വേട്ടയാണെന്നും പൊലീസ് നടപടിയെ ശക്തമായി അപലപിക്കുന്നുവെന്നും സിപിഎം നേതാവ് വൃന്ദ കാരാട്ട് പറഞ്ഞു. 

പൊലീസ് അതിക്രമം നേരിടേണ്ടി വന്നത് പ്രദേശവാസികളായ ആളുകൾക്കാണ്. ഇന്ത്യൻ പൗരന്മാരാണ് അവർ, വർഷങ്ങളായി അവിടെ കഴിഞ്ഞവരാണ്. സംഭവത്തിൽ  ജുഡിഷ്യൽ അന്വേഷണം നടത്തണമെന്നും  സർക്കാർ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനം പ്രഖ്യാപിക്കണമെന്നും വൃദ്ധ കാരാട്ട് പറഞ്ഞു. സംഭവത്തിൽ ഉത്തരവാദികളായ പൊലീസുകാർക്കെതിരെ ശക്തമായ നടപടി വേണമെന്നും അവർ ആവശ്യപ്പെട്ടു.

Read More: അസം സംഘർഷം: പ്രതിഷേധക്കാരെ ആക്രമിച്ച ഫോട്ടോഗ്രാഫറെ അറസ്റ്റ് ചെയ്തു

രണ്ട് പ്രദേശവാസികൾ കൊല്ലപ്പെടുകയും 9 പൊലീസുകാര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി പ്രദേശവാസികൾക്കും പരിക്കേറ്റിട്ടുണ്ട്.സംഘർഷം ഉണ്ടായതോടെ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടിവച്ചു. പ്രതിഷേധക്കാർ പോലീസിനു നേരെ  കല്ലെറിഞ്ഞതായി എസ് പി സുഷാന്ത ബിശ്വ ശർമ്മ പറഞ്ഞു.   കയ്യേറ്റമൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പൊലീസ് നടപടിക്കിടെയായിരുന്നു സംഘർഷം. സംഭവത്തിൽ അസം സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.സർക്കാര്‍ ആസൂത്രിത വെടിവെപ്പാണ് നടന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി.

Read More: അസമിലെ സംഘർഷം; പൊലീസ് വെടിവെപ്പിൽ രണ്ട് പ്രദേശവാസികൾ കൊല്ലപ്പെട്ടു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!