Asianet News MalayalamAsianet News Malayalam

അസമിലെ സംഘർഷം; പൊലീസ് വെടിവെപ്പിൽ രണ്ട് പ്രദേശവാസികൾ കൊല്ലപ്പെട്ടു

സംഘർഷം ഉണ്ടായതോടെ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടിവക്കുകയായിരുന്നു...

In Assam, two locals were killed in police firing
Author
Dispur, First Published Sep 23, 2021, 9:53 PM IST

ദിസ്പൂർ: അസമിലെ (Assam) ധോല്‍പ്പൂരില്‍ പ്രദേശവാസികളും പൊലീസും തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പ്രദേശവാസികൾ കൊല്ലപ്പെട്ടു. സംഘർഷത്തിൽ ഒമ്പത് പൊലീസുകാര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി പ്രദേശവാസികൾക്കും പരിക്കേറ്റിട്ടുണ്ട്. സംഘർഷം(Clash) ഉണ്ടായതോടെ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടിവക്കുകയായിരുന്നു(Police Firing). 

പ്രതിഷേധക്കാർ പൊലീസിനു നേരെ കല്ലെറിഞ്ഞതായി എസ് പി സുഷാന്ത ബിശ്വ ശർമ്മ പറഞ്ഞു. കയ്യേറ്റമൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പൊലീസ് നടപടിക്കിടെയായിരുന്നു സംഘർഷം. സംഭവത്തിൽ അസം സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാര്‍ ആസൂത്രിത വെടിവെപ്പാണ് അസമിൽ നടന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios