ബിൽക്കിസ് ബാനു കേസിലെ സുപ്രീം കോടതി ഇടപെടൽ, പ്രതികരിച്ച് സിപിഎം പൊളിറ്റ്ബ്യൂറോ

Published : Jan 08, 2024, 09:11 PM IST
ബിൽക്കിസ് ബാനു കേസിലെ സുപ്രീം കോടതി ഇടപെടൽ, പ്രതികരിച്ച് സിപിഎം പൊളിറ്റ്ബ്യൂറോ

Synopsis

സുപ്രീം കോടതിയുടെ ഇടപെടൽ കേന്ദ്ര സർക്കാരിനും ഗുജറാത്ത് സർക്കാരിനും ഒരുപോലെ തിരിച്ചടിയാണെന്നും സി പി എം അഭിപ്രായപ്പെട്ടു

ദില്ലി: ബിൽക്കിസ് ബാനു കേസിലെ കുറ്റവാളികൾക്ക് ശിക്ഷാ ഇളവ് നൽകി വിട്ടയച്ച ഗുജറാത്ത് സർക്കാരിന്‍റെ തീരുമാനം റദ്ദാക്കിയ സുപ്രീം കോടതി വിധിയെ സി പി എം പൊളിറ്റ്ബ്യൂറോ സ്വാഗതം ചെയ്തു. ഭരണഘടനാ ഉത്തരവാദിത്തം വഹിക്കുന്ന സർക്കാരുകൾ നിയമത്തിന്റെ സത്തയും അധികാരപരിധിയും ലംഘിച്ച് പ്രവർത്തിക്കുകയാണെങ്കിൽ, നമ്മുടെ രാജ്യത്തെ ജനാധിപത്യം തന്നെ അപകടത്തിലാകുമെന്നും സി പി എം പി ബി ചൂണ്ടികാട്ടി. സുപ്രീം കോടതിയുടെ ഇടപെടൽ കേന്ദ്ര സർക്കാരിനും ഗുജറാത്ത് സർക്കാരിനും ഒരുപോലെ തിരിച്ചടിയാണെന്നും സി പി എം വാർത്താക്കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു.

സ്റ്റാലിൻ ഡാ, 2 ദിവസത്തിൽ തമിഴ്നാട്ടിൽ അത്ഭുതം! ഒഴുകിയെത്തിയത് 7 ലക്ഷം കോടിയോളം നിക്ഷേപം, 27 ലക്ഷം തൊഴിലവസരം

പി ബിയുടെ വാർത്താക്കുറിപ്പ്

2002ലെ ഗുജറാത്ത് വർഗീയ കലാപത്തിൽ ഗർഭിണിയായ ബിൽക്കിസ് ബാനുവിനെയും അവരുടെ കുടുംബാംഗങ്ങളെയും കൂട്ടബലാത്സംഗം ചെയ്യുകയും പതിനാലുപേരെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പതിനൊന്ന് കുറ്റവാളികൾക്ക് ശിക്ഷാ ഇളവ് നൽകിയ ഗുജറാത്ത് സർക്കാരിന്റെ നിയമവിരുദ്ധമായ നടപടിക്കെതിരെ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയെ സ്വാഗതം ചെയ്യുന്നു. കുറ്റവാളികളോട് രണ്ടാഴ്ചയ്ക്കകം വീണ്ടും ജയിലിൽ കീഴടങ്ങണമെന്ന് കോടതി ഉത്തരവിട്ടു.

കുറ്റവാളികൾക്ക് ശിക്ഷാ ഇളവ് ഉത്തരവിടാനുള്ള 'യോഗ്യത' ഗുജറാത്ത് സർക്കാരിനില്ല എന്നു വിധിച്ച സുപ്രീംകോടതി ഡിവിഷൻ ബഞ്ച്, കോടതിയെ കബളിപ്പിക്കുന്നതിൽ ഗുജറാത്ത് സർക്കാർ കുറ്റവാളികൾക്ക് കൂട്ടുനിന്നുവെന്നും ശിക്ഷാ ഇളവ് ഉത്തരവിനെ ന്യായീകരിക്കുന്നതിനായി വസ്തുതകൾ മറച്ചുവെച്ച് തട്ടിപ്പ് നടത്തിയെന്നും കണ്ടെത്തി. കുറ്റവാളികൾക്ക് അവരുടെ ശിക്ഷാവിധിയുടെ അനന്തരഫലങ്ങൾ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞാൽ, സമൂഹത്തിൽ ശാന്തിയും സമാധാനവും ഒരു മിഥ്യാകല്പന മാത്രമായി ചുരുങ്ങുമെന്ന് നിശിതമായി വിധിയിൽ കോടതി പ്രസ്താവിക്കുന്നു. കേന്ദ്രസർക്കാരിന്റെ സമ്മതത്തിന്റെ അടിസ്ഥാനത്തിലാണ് ഇളവിനുള്ള തീരുമാനം എടുത്തതെന്ന് ഗുജറാത്ത് സർക്കാർ വ്യക്തമാക്കിയിരുന്നു. അതിനാൽ കുറ്റവാളികളെ സംരക്ഷിക്കുന്നതിലും അവരുടെ ഒപ്പം വസ്തുതകൾ മറച്ചുവെച്ച് കൊടതിയെ കബളിപ്പിക്കുന്നതിലും കേന്ദ്രസർക്കാരും ഒരേപോലെ പങ്കാളിയാണ്. കുറ്റകൃത്യങ്ങളുടെ തീവ്രതയും സമൂഹത്തിലും നിയമവാഴ്ചയിലും അവ ചെലുത്തുന്ന വലിയ ആഘാതവും ശിക്ഷാ ഇളവ് ഉത്തരവ് അവഗണിച്ചുവെന്നത് വ്യക്തമാണ്. ഭരണഘടനാ ഉത്തരവാദിത്തം വഹിക്കുന്ന സർക്കാരുകൾ നിയമത്തിന്റെ സത്തയും അധികാരപരിധിയും ലംഘിച്ച് പ്രവർത്തിക്കുകയാണെങ്കിൽ, നമ്മുടെ രാജ്യത്തെ ജനാധിപത്യം തന്നെ അപകടത്തിലാകും.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡോക്ടറുടെ ഹിജാബ് വലിച്ചു മാറ്റി നിതിഷ് കുമാർ; കടുത്ത വിമർശനവുമായി കോൺഗ്രസും ആർജെഡിയും
അഞ്ചാം ക്ലാസ് വരെ പൂർണമായും ഓൺലൈൻ ആക്കി, ബാക്കി ഹൈബ്രിഡ് മോഡിൽ മാത്രം; രാജ്യ തലസ്ഥാനത്ത് ആശങ്കയേറ്റി വായുവിന്‍റെ ഗുണനിലവാരം