കാരാട്ടിനെതിരെ ബിജെപി എംപിയുടെ ആരോപണം തള്ളി സിപിഎം, ബിജെപി വർഗീയ രാഷ്ടീയത്തെ എതിർക്കുന്നതിലുള്ള അപവാദപ്രചാരണം

Published : Aug 09, 2023, 04:56 PM IST
കാരാട്ടിനെതിരെ ബിജെപി എംപിയുടെ ആരോപണം തള്ളി സിപിഎം, ബിജെപി വർഗീയ രാഷ്ടീയത്തെ എതിർക്കുന്നതിലുള്ള അപവാദപ്രചാരണം

Synopsis

സിപിഎം രാഷ്ട്രീയവും പ്രത്യയശാസ്ത്രവും തുറന്ന പുസ്തകമാണെന്നും ബിജെപിയുടെ വർഗീയ രാഷ്ടീയത്തെ എതിർക്കുന്നത് കൊണ്ടാണ് സിപിഎമ്മിനെതിരെ അപവാദ പ്രചരണമെന്നും പിബി കുറ്റപ്പെടുത്തി.

ദില്ലി : സിപിഎം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിനെതിരെ ബിജെപി എംപി നടത്തിയ പരാമർശത്തെ അപലപിച്ച് പോളിറ്റ്ബ്യൂറോ. പ്രകാശ് കാരാട്ടും വ്യവസായി നെവില്ലെ റോയ് സിംഗവും തമ്മിൽ ദേശവിരുദ്ധമായ അടുത്ത ബന്ധമെന്ന ബിജെപി എംപി നിഷികാന്ത് ദുബെ പാര്‍ലമെന്റിൽ നടത്തിയ ആരോപണം സിപിഎം തളളി. സിപിഎം രാഷ്ട്രീയവും പ്രത്യയശാസ്ത്രവും തുറന്ന പുസ്തകമാണെന്നും ബിജെപിയുടെ വർഗീയ രാഷ്ടീയത്തെ എതിർക്കുന്നത് കൊണ്ടാണ് സിപിഎമ്മിനെതിരെ അപവാദ പ്രചരണമെന്നും പിബി കുറ്റപ്പെടുത്തി.

പ്രകാശ് കാരാട്ടും അമേരിക്കൻ കോടീശ്വരൻ നെവില്ലെ റോയ് സിംഗവും തമ്മിൽ അടുത്തബന്ധമാണെന്നും ഇരുവരും തമ്മിൽ ചില ഇമെയിലുകൾ കൈമാറിയെന്നുമായിരുന്നു ഇന്നലെ നിഷികാന്ത് ദുബെ ആരോപിച്ചത്. വ്യവസായി നിക്ഷേപം നടത്തിയ ന്യൂസ് ക്ലിക്ക് വെബ്സൈറ്റിലൂടെ ചൈനീസ് അജണ്ടകൾ നടപ്പാക്കിയെന്നും ബിജെപി ആരോപിച്ചിരുന്നു. ആരോപണത്തില്‍ പറഞ്ഞ ഇമെയിലുകള്‍ ദുബെ പുറത്ത് വിടട്ടെയെന്ന് സിപിഎം പിബി ആവശ്യപ്പെട്ടു. 

ചൈനീസ് പ്രൊപ്പഗാന്‍ഡ ഇന്ത്യയില്‍ പ്രചരിപ്പിക്കാന്‍ അമേരിക്കന്‍ കോടീശ്വരനെ ചൈന ഉപയോഗിച്ചതായി റിപ്പോര്‍ട്ട്

ന്യൂസ് ക്ലിക്ക് വെബ്സൈറ്റില്‍ അമേരിക്കന്‍ വ്യവസായി നിക്ഷേപം നടത്തിയെന്നാണ് ബിജെപിയുടെ ആരോപണം. ചൈനീസ് അജണ്ടകള്‍ വെബ്സൈറ്റിലൂടെ നടപ്പാക്കിയെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോ‍ർട്ട് അടിസ്ഥാനമാക്കി ബിജെപി ആരോപിച്ചിരുന്നു.പാ‍ര്‍ലമെന്റിൽ അവിശ്വാസ പ്രമേയ ചർച്ചക്കിടെയായിരുന്നു ബിജെപി എംപി സിപിഎമ്മിനെതിരെ ആരോപണം ഉന്നയിച്ചത്.

ചൈനീസ് പ്രൊപ്പഗാന്‍ഡ ഇന്ത്യയില്‍ പ്രചരിപ്പിക്കാന്‍ അമേരിക്കന്‍ കോടീശ്വരനെ ചൈന പ്രയോഗിച്ചുവെന്നും ഇന്ത്യയില്‍ വ്യാജവാ‍ർത്തകള്‍ പ്രചരിപ്പിക്കാനുള്ള വലിയ ശ്രമം നടക്കുന്നതായും  കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും സമൂഹമാധ്യമങ്ങളിലൂടെ ആരോപിച്ചിരുന്നു. ന്യൂസ്ക്ലിക്ക് വെബ് സൈറ്റിന് ചൈനീസ് പ്രൊപ്പഗാന്‍ഡ പ്രചരിപ്പിക്കാന്‍ വലിയ രീതിയില്‍ സാമ്പത്തിക സഹായം ലഭിച്ചുവെന്ന ന്യൂയോര്‍ക്ക് ടൈംസ് അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്‍റെ സമൂഹമാധ്യമങ്ങളിലെ പ്രതികരണം.


What are forces working against India?

➡️Foreign interests opposed to Indias rise hv "MOUs" wth parties (Eg Cong, CPM)

➡️ foreign fundng of media - @nytimes exposes funding of Cong allied media in India

➡️ Weaponised misinformation is a real threat
https://t.co/huEwTaEuD6

— Rajeev Chandrasekhar 🇮🇳 (@Rajeev_GoI) August 6, 2023 p>

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മധ്യപ്രദേശിൽ സാമുദായിക സംഘർഷം: ബസിന് തീവച്ചു, വീടുകൾക്കും കടകൾക്കും നേരെ കല്ലേറ്; നിരവധി പേർ പിടിയിൽ
രാജ്യത്ത് നാല് ദിവസം തുടർച്ചയായി പൊതുമേഖലാ ബാങ്കുകൾ പ്രവർത്തിക്കില്ല, 27ാം തീയതി ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; 5 പ്രവർത്തി ദിനം ആവശ്യം