തമിഴ്നാട്ടിൽ നിർണായകമായ നിലപാടുമായി സിപിഎം; 108 എംഎൽഎമാരുള്ള വിജയ്‍യെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണം, ഗവർണറോട് ആവശ്യപ്പെട്ടു

Published : May 07, 2026, 07:57 PM IST
vijay cpim

Synopsis

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ തമിഴക വെട്രി കഴകത്തെ (ടിവികെ) സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാത്ത ഗവർണറുടെ നിലപാടിനെതിരെ സിപിഎം രംഗത്ത്. വിജയ്‌യെ ഉടൻ ക്ഷണിക്കണമെന്നും ഗവർണറുടെ കാലതാമസം ഭരണഘടനാ വിരുദ്ധമാണെന്നും സിപിഎം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. 

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ്‍യെ സർക്കാർ രൂപീകരിക്കാൻ ഉടനടി ക്ഷണിക്കണമെന്ന് സിപിഎം തമിഴ്‌നാട് ഘടകം ഗവർണറോട് ആവശ്യപ്പെട്ടു. ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ 108 എംഎൽഎമാരുള്ള ടിവികെയാണ് നിലവിൽ സഭയിലെ വലിയ ശക്തി. നിയമസഭാ കക്ഷി നേതാവെന്ന നിലയിൽ വിജയ് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചിട്ടും ഗവർണർ ക്ഷണം വൈകിപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് സിപിഎം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

ബിജെപി തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ നടപ്പിലാക്കാൻ ഗവർണർമാരെ ആയുധമാക്കുകയാണെന്നും അതിന്‍റെ തുടർച്ചയാണ് തമിഴ്‌നാട്ടിലും സംഭവിക്കുന്നതെന്നും പാർട്ടി ആരോപിച്ചു. മറ്റ് കക്ഷികളൊന്നും തന്നെ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കാത്ത സാഹചര്യത്തിൽ വിജയ‍്‍യെ തടഞ്ഞുവെക്കുന്നത് ജനാധിപത്യപരമായ കീഴ്‌വഴക്കങ്ങളുടെ ലംഘനമാണ്. ഗവർണറുടെ അനാവശ്യമായ കാലതാമസം അംഗീകരിക്കാനാവില്ലെന്നും സിപിഎം വ്യക്തമാക്കി.

തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം നൽകാത്ത ജനവിധിയായിരുന്നു തമിഴ്‌നാട്ടിലേത്. എന്നാൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ പാർട്ടിയെയാണ് ആദ്യം സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കേണ്ടത്. ഇതിന് തയ്യാറാകാത്ത ഗവർണറുടെ നിലപാട് ജനാധിപത്യ വിരുദ്ധമാണെന്നും പാർട്ടി കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിൽ തമിഴ് മണ്ണിലെ ജനവിധി മാനിച്ചുകൊണ്ട് ടിവികെ നേതാവിനെ ഉടനടി സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കണമെന്നും സിപിഎം ശക്തമായി ആവശ്യപ്പെട്ടു. കോൺഗ്രസ് പിന്തുണയോടെ ടിവികെ സർക്കാർ രൂപീകരിക്കാൻ ഒരുങ്ങുന്നതിനിടെ ഇടതുപക്ഷത്തിന്‍റെ ഈ നിലപാട് നിർണ്ണായകമായി മാറിയിരിക്കുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'വിജയ് മുഖ്യമന്ത്രി ആകണം, തമിഴ്നാട്ടിലെ ജനങ്ങൾ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തു'; വിജയ്‍യെ പിന്തുണച്ച് ഖുശ്ബു
കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട കുറ്റവാളിയുമായി അസി. ജയിൽ സൂപ്രണ്ട് ഫിറോസക്ക് കടുത്ത പ്രണയം, വീട്ടുകാര്‍ എതിര്‍ത്തിട്ടും വിവാഹം