
ചെന്നൈ: മധുരയിൽ നിന്ന് 76 യാത്രക്കാരുമായി ചെന്നൈക്ക് പോയ ഇൻഡിഗോ വിമാനത്തിൽ ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുൻപ് വിൻ്റ്‌ഡിൽഡിൽ വിള്ളൽ കണ്ടെത്തി. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതിനാൽ യാത്രക്കാർ സുരക്ഷിതരാണ്. ചെന്നൈയിൽ നിന്ന് മധുരയിലേക്കുള്ള വിമാനത്തിൻ്റെ സർവീസ് ഈ തകരാറിനെ തുടർന്ന് റദ്ദാക്കി.
ലാൻഡിങിന് തൊട്ടുമുൻപ് പൈലറ്റാണ് വിമാനത്തിൻ്റെ മുന്നിലെ ഗ്ലാസിൽ വിള്ളൽ കണ്ടെത്തിയത്. തുടർന്ന് ചെന്നൈ വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോളറെ വിവരം അറിയിച്ചു. ഉടനടി വിമാനം ലാൻഡ് ചെയ്താൽ സ്വീകരിക്കേണ്ട നടപടികൾ വിമാനത്താവള അധികൃതർ സ്വീകരിച്ചു.
ലാൻ്റ് ചെയ്ത വിമാനത്തെ ബേ 95 വഴി പാർക്കിങിലേക്ക് കൊണ്ടുപോയി. ഇവിടെ വച്ചാണ് യാത്രക്കാരെ ഇറക്കിയത്. വിൻഡ്ഷീൽഡ് മാറ്റാനുള്ള ശ്രമങ്ങൾ തുടങ്ങി. എന്നാൽ വിൻഡ്ഷീൽഡിൽ എങ്ങനെ വിള്ളൽ വീണെന്നതിൽ വ്യക്തതയില്ല. സംഭവത്തിൽ വിമാനക്കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam