പണമില്ല; സിആര്‍പിഎഫ് ജവാന്മാര്‍ക്കുള്ള ഭക്ഷണ റേഷന്‍ തുക മുടങ്ങി

By Web TeamFirst Published Sep 30, 2019, 9:57 AM IST
Highlights

ശമ്പളത്തിന് പുറമെ, ഭക്ഷണത്തിനും മറ്റ് ചെലവുകള്‍ക്കുമായി 3600 രൂപയാണ് ഒരാള്‍ക്ക് റേഷന്‍ അലവന്‍സായി നല്‍കുന്നത്.

ദില്ലി: അര്‍ധസൈനികര്‍ക്ക് ഈ മാസത്തെ റേഷന്‍ നല്‍കാനായി കരുതല്‍ ധനത്തില്‍നിന്ന് 800 കോടി രൂപ ചെലവഴിക്കാന്‍ അനുമതി നല്‍കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് സിആര്‍പിഎഫ് ആവശ്യപ്പെട്ടു. കേന്ദ്രം ഫണ്ട് നല്‍കാന്‍ വൈകുന്നതിനാല്‍ റേഷന്‍ മണി അലവന്‍സ് നല്‍കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

ഈ മാസത്തെ റേഷന്‍ അലവന്‍സ് നല്‍കുന്നുന്നില്ലെന്ന ആരോപണത്തെ അധികൃതര്‍ തള്ളി. സെപ്റ്റംബര്‍ മാസത്തെ റേഷന്‍ ഉടന്‍ നല്‍കുമെന്നും അധികൃതര്‍ പറഞ്ഞു. ശമ്പളത്തിന് പുറമെ, ഭക്ഷണത്തിനും മറ്റ് ചെലവുകള്‍ക്കുമായി 3600 രൂപയാണ് ഒരാള്‍ക്ക് റേഷന്‍ അലവന്‍സായി നല്‍കുന്നത്. ജൂലായില്‍ കുടിശ്ശികയടക്കം 22,194 രൂപ റേഷന്‍ അലവന്‍സ് രണ്ട് ലക്ഷം സിആര്‍പിഎഫ് ജവാന്മാര്‍ക്ക് നല്‍കിയിരുന്നു.

അതുകൊണ്ട് തന്നെ സെപ്റ്റംബര്‍ മാസത്തെ റേഷന്‍ നല്‍കുന്നതിന് സാമ്പത്തിക പ്രയാസമുണ്ട്. കരുതല്‍ ധനത്തില്‍നിന്ന് 800 കോടി രൂപ ചെലവഴിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് അനുമതി തേടിയിരിക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു. 

click me!