എഞ്ചിനില്‍ നിന്നും പുകയുയര്‍ന്നു; ഗോവ-ദില്ലി ഇന്‍റിഗോ വിമാനത്തിന് അടിയന്തര ലാന്‍റിംഗ്

Published : Sep 30, 2019, 09:48 AM ISTUpdated : Sep 30, 2019, 09:53 AM IST
എഞ്ചിനില്‍ നിന്നും പുകയുയര്‍ന്നു; ഗോവ-ദില്ലി ഇന്‍റിഗോ വിമാനത്തിന്  അടിയന്തര ലാന്‍റിംഗ്

Synopsis

ഗോവ ദബോളിം എയര്‍പോര്‍ട്ടില്‍ നിന്നും വിമാനം പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം ഇടത് എഞ്ചിനില്‍ നിന്നും പുക ഉയരുകയായിരുന്നു.

ഗോവ: എഞ്ചിനില്‍ നിന്നും പുകയുയര്‍ന്നതിനെ തുടര്‍ന്ന് ഗോവ-ദില്ലി ഇന്‍റിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഗോവയില്‍ നിന്നും ദില്ലിയിലേക്കുള്ള വിമാനമാണ്  എഞ്ചിനിലേക്ക് തീ പടര്‍ന്നുവെന്ന സംശയത്തെതുടര്‍ന്നാണ് ടേക്ക് ഓഫ് ചെയ്ത ഉടനെ തന്നെ തിരിച്ചിറക്കിയത്. 

ഗോവ ദബോളിം എയര്‍പോര്‍ട്ടില്‍ നിന്നും വിമാനം പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം ഇടത് എഞ്ചിനില്‍ നിന്നും പുക ഉയരുകയായിരുന്നു. വിമാനത്തില്‍ നിന്നും ജീവനക്കാരെയും യാത്രക്കാരെയും സുരക്ഷിതമായി മാറ്റിയതായും ആക്സിഡന്‍റിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു. 

PREV
click me!

Recommended Stories

സർക്കാർ നിർദ്ദേശിച്ച പേരുകളെ എതിർത്ത് രാഹുൽ ഗാന്ധി, മുഖ്യ വിവരവകാശ കമ്മീഷണറുടെ നിയമനത്തിൽ വിയോജന കുറിപ്പ് നല്കി
1.5 കോടി ലോട്ടറി അടിച്ചു, പിന്നാലെ ഭയന്ന ദമ്പതികൾ ഒളിവിൽ പോയി; സുരക്ഷ ഉറപ്പ് നൽകി പോലീസ്