മുൻ മിസിസ് കേരള മത്സരാർത്ഥി അറസ്റ്റിൽ; ബാഗിൽ ഹൈഡ്രോപോണിക് കഞ്ചാവ്, എത്തിയത് ബാങ്കോക്കിൽനിന്ന്

Published : Jun 12, 2026, 05:13 PM IST
Harsha Sunny Arrest

Synopsis

മുംബൈയിൽ ഹൈഡ്രോപോണിക് കഞ്ചാവുമായി മുൻ മിസിസ് കേരള മത്സരാർത്ഥി അറസ്റ്റിൽ. ബാങ്കോക്കിൽനിന്ന് എത്തിയ ഹർഷ സണ്ണി ആണ് അറസ്റ്റിലായത്. ഇവരിൽനിന്ന് 11 കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവ് പിടിച്ചെടുത്തു. 

മുംബൈ: മുംബൈയിൽ 11 കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവുമായി മുൻ മിസിസ് കേരള മത്സരാർത്ഥി പിടിയിലായി. 28കാരിയായ ഹർഷ സണ്ണി ആണ് അറസ്റ്റിലായത്. തായ്‍ലൻഡിലെ ബാങ്കോക്കിൽനിന്ന് മുംബൈ വിമാനത്താവളത്തിൽ എത്തിച്ചേർന്നതിനിടെ ആണ് അറസ്റ്റ്. സംശയം തോന്നിയ ഉദ്യോഗസ്ഥർ യുവതിയെ തടഞ്ഞ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. എൻഡിപിഎസ് ആക്ട് പ്രകാരം നിരോധിത മയക്കുമരുന്ന് കടത്തിയെന്ന കുറ്റം ചുമത്തി കസ്റ്റംസ് ആണ് യുവതിയെ അറസ്റ്റ് ചെയ്തത്.

ജൂൺ 10ന് അർധരാത്രി ബാങ്കോക്കിൽനിന്ന് എയർ ഇന്ത്യ വിമാനത്തിലാണ് ഹർഷ മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ എയർ ഇൻ്റലിജൻസ് യൂണിറ്റും കസ്റ്റംസും ഇവരെ തടഞ്ഞു. തുടർന്ന് യുവതിയുടെ ട്രോളി ബാഗിൽ നടത്തിയ പരിശോധയിൽ പച്ച നിറത്തിലുള്ള പദാർത്ഥം 12 പാക്കറ്റുകളിലായി കണ്ടെത്തി. വിമാനത്താവളത്തിൽ വെച്ചുതന്നെ എൻഡിപിഎസ് കിറ്റ് ഉപയോഗിച്ചു നടത്തിയ രാസപരിശോധനയിലാണ് ഹൈഡ്രോഫോണിക് കഞ്ചാവാണെന്ന് സ്ഥിരീകരിച്ചത്.

11.82 കോടി രൂപ വില വരുന്ന മയക്കമരുന്നാണ് യുവതിയിൽനിന്ന് പിടിച്ചെടുത്തത്. ചോദ്യംചെയ്യലിനിടെ അജ്ഞാതനായ യാത്രക്കാരനാണ് മയക്കമരുന്ന് അടങ്ങിയ ബാ​ഗ് നൽകിയതെന്നും പിന്നീട് ഇയാളെ കാണാതായെന്നും ഹർഷ സണ്ണി പറഞ്ഞെങ്കിലും ഉദ്യോ​ഗസ്ഥ‍ർ ഇത് വിശ്വസിച്ചിട്ടില്ലെന്നാണ് റിപ്പോ‍ർട്ട്. അറസ്റ്റിലായ ഹർഷ സണ്ണിയെ ഫോർട്ട് കോടതിയിൽ ഹാജരാക്കുകയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു. മയക്കുമരുന്ന് എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് സംബന്ധിച്ചു വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. 2025ലെ മിസിസ് കേരള മത്സരാർത്ഥിയായിരുന്നു ഹർഷ സണ്ണി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നീറ്റ് യുജി പുനഃപരീക്ഷ: മാറ്റങ്ങളുമായി നാഷണൽ ടെസ്റ്റിം​ഗ് ഏജൻസി; പരീ​ക്ഷാസമയം 3.15 മണിക്കൂറാക്കി, റഫ് പേപ്പറിന്റെ എണ്ണം 4; മാറ്റം ഈ വർഷം മുതൽ
'19 വഞ്ചകരും രാജിവെച്ച് ബിജെപി ടിക്കറ്റിൽ മത്സരിക്കണം'; വിമത എംപിമാരെ കടന്നാക്രമിച്ച് മഹുവ മൊയ്ത്ര