ടൗട്ടേ ചുഴലിക്കാറ്റിൽ പെട്ട് മുംബൈ തീരത്ത് ബാര്‍ജ് മുങ്ങി 127 പേരെ കാണാതായി

Published : May 18, 2021, 11:29 AM ISTUpdated : May 18, 2021, 11:43 AM IST
ടൗട്ടേ ചുഴലിക്കാറ്റിൽ പെട്ട് മുംബൈ തീരത്ത് ബാര്‍ജ് മുങ്ങി 127 പേരെ കാണാതായി

Synopsis

നാവികസേനയുടെ ഐഎൻഎസ് തൽവാറും ഹെലികോപ്ടറും രക്ഷാപ്രവർത്തനത്തിനായി എത്തിയിട്ടുണ്ട്. 273പേരാണ് ബാർജിലുണ്ടായിരുന്നത്.

മുംബൈ: ടൗട്ടേ ചുഴലിക്കാറ്റിൽ പെട്ട് മുംബൈ തീരത്ത് ബാര്‍ജുകൾ അപകടത്തിൽ പെട്ടു. ഇന്നലെയാണ് അപകടം ഉണ്ടായത്. രണ്ട് ബാര്‍ജുകളിൽ ഒന്ന് മുങ്ങി. 127 പേരെ കാണാതായതായാണ് റിപ്പോര്‍ട്ട്. 146 പേരെ രക്ഷപ്പെടുത്താനും കഴിഞ്ഞിട്ടുണ്ട്. നാവികസേനയുടെ ഐഎൻഎസ് തൽവാറും ഹെലികോപ്ടറും രക്ഷാപ്രവർത്തനത്തിനായി എത്തിയിട്ടുണ്ട്. 273പേരാണ് ബാർജിലുണ്ടായിരുന്നത്. 146 പേരെ നാവിക സേന ഇതുവരെ രക്ഷപ്പെടുത്തി. അപകടത്തിൽ പെട്ട മറ്റ് രണ്ട് ബാർജുകളിലുള്ളവരെ രക്ഷിക്കാനുള്ള ശ്രമവും തുടരുകയാണ്

ഒഎൻജിസിയ്ക്കായി പ്രവർത്തിക്കുന്ന പി 305  ബാർജ് ഇന്നലെ ഉച്ചയോടെയാണ് നിയന്ത്രണം നഷ്ടമായി ഒഴുകി നടന്നത്. ചുഴലിക്കാറ്റിനോടൊപ്പം  ശക്തമായ തിരയും  സ്ഥിതി രൂക്ഷമാക്കി. മോശം കാലാവസ്ഥ മറികടന്നാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. 

ചുഴലിക്കാറ്റിൽ പെട്ട മറ്റൊരു ബാർജായ ഗാൾ കൺസ്ട്രക്ടറിൽ 137 പേരാണ് ഉണ്ടായിരുന്നത്. ഒയിൽ റിഗുകളിലൊന്നിൽ കുടുങ്ങിയ 101 പേരെയും താമസ സൗകര്യം ഒരുക്കാനുള്ള ബാർജുകളിലൊന്നിൽ കുടുങ്ങിയ 196 പേരെയും കരയിലേക്കെത്തിക്കാനുള്ള ശ്രമവും തുടരുകയാണ്.  അതേസമയം ഗുജറാത്തിൽ കരയിൽ വീശിയടിക്കുന്ന ടൗട്ടെ ചുഴിക്കാറ്റ് ദുർബലമായി. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 
 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുട്ട കഴിച്ചാൽ ക്യാൻസർ വരുമോ? വ്യക്തത വരുത്തി എഫ്എസ്എസ്എഐ, 'പരിഭ്രാന്തരാകേണ്ട കാര്യമില്ല, പ്രചാരണം വ്യാജം'
ഇത് കരിനിയമം, ഈ കരിനിയമത്തിനെതിരെ പോരാടാൻ ഞാനും കോൺഗ്രസും പ്രതിജ്ഞാബദ്ധം; പുതിയ തൊഴിലുറപ്പ് പദ്ധതിയിൽ രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി