
ചെന്നൈ: തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ ദളിത് യുവാവിനെ വെട്ടിക്കൊന്നു. 19കാരനെ കൊന്നത് കാമുകിയുടെ ബന്ധുക്കളാണെന്നാണ് പുറത്തുവരുന്ന വിവരം. യുവതിയും യുവാവും പ്രണയത്തിലായിരുന്നു. ഇതിൽ നിന്ന് പിൻമാറാൻ യുവതിയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബന്ധം തുടർന്നതോടെ യുവതിയുടെ ബന്ധുക്കൾ യുവാവിനെ കൊലപ്പെടുത്തുകയായിരുന്നു. യുവാവിനെതിരെ നേരത്തെയും ഇവർ ഭീഷണിപ്പെടുത്തിയിരുന്നു.
കഠിനമായ പല്ലുവേദനയുമായി ആശുപത്രിയിലെത്തി; ചികിത്സക്കിടെ മരണത്തിന് കീഴടങ്ങി പ്രവാസി മലയാളി
അതേസമയം, യുവാവിന്റെ ബന്ധുക്കളെ പൊലീസ് ഭീഷണിപ്പെടുത്തിയെന്നും പരാതി ഉയരുന്നുണ്ട്. കൊലപാതകത്തിൽ കേസിനു പോകാതിരിക്കുന്നതാണ് നല്ലതെന്ന് പൊലീസ് പറഞ്ഞതായും ബന്ധുക്കൾ ആരോപിച്ചു. എന്നാൽ കൊലപാതകവുമായി ബന്ധപ്പെട്ട് ഉയർന്നു വരുന്ന ആരോപണങ്ങളിൽ വ്യക്തതയില്ലെന്ന് എസ് പി മാധ്യമങ്ങളോട് പ്രതികരിച്ചു. യുവാവിൻ്റെ കൊല ദുരഭിമാനകൊല എന്ന് ഉറപ്പിക്കാറായിട്ടില്ലെന്ന് എസ് പി പറഞ്ഞു.
സ്കൂട്ടർ കാറിൽ തട്ടി കണ്ടെയ്നർ ലോറിക്കടിയിലേക്ക് കുട്ടി തെറിച്ചു വീണു; ഏഴ് വയസുകാരന് ദാരുണാന്ത്യം
അതേസമയം, എറണാകുളം വൈപ്പിനില്‍ നിന്നാണ് മറ്റൊരു വാർത്ത. പതിനൊന്നു വയസ്സുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് കുടുംബം പരാതി നൽകി. വിശദമായി അന്വേഷിക്കാതെ ആത്മഹത്യയെന്ന് ഉറപ്പിക്കുകയാണ് പൊലീസെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ആലുവ എസ് പിക്ക് പരാതി നല്‍കി. 'എന്റെ മോൾ ഒരിക്കലും ഇങ്ങനെ ചെയ്യില്ലെന്ന് തന്നെയാണ് ഞാൻ ഉറപ്പ് പറയുന്നത്.' കുട്ടിയുടെ അമ്മ പറഞ്ഞു.
മെയ് 29 നാണ് ആറാംക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഞാറക്കലിലെ വീട്ടിലെ ഹാളിലായിരുന്നു മൃതദേഹം. കൂലിപണിക്കാരായ അച്ഛനും അമ്മയും ജോലിക്കു പോയിരുന്ന സമയത്താണ് കുട്ടി മരിച്ചത്. സഹോദരിയും ആ സമയം വീട്ടിലുണ്ടായിരുന്നില്ല. പതിനൊന്നു മണിയോടെ അമ്മയുടെ ജോലി സ്ഥലത്തെത്തിയ കുട്ടി സന്തോഷത്തോടെയാണ് തിരിച്ച് വീട്ടിലേക്ക് പോന്നത്. ഉച്ചക്ക് ഭക്ഷണം കഴിക്കാൻ വീട്ടിലെത്തിയപ്പോള്‍ മരിച്ച നിലയിലാണ് മകളെ കണ്ടതെന്ന് അമ്മ പറഞ്ഞു. മൃതദേഹത്തില്‍ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവുകളുണ്ടായിരുന്നു. പൊലീസ് കാണിച്ച ആത്മഹത്യക്കുറിപ്പിലെ കയ്യക്ഷരം കുട്ടിയുടേതല്ല. വസ്ത്രധാരണവും പതിവില്‍ നിന്ന് വ്യത്യസ്തമായിരുന്നു. ഇതൊന്നും വേണ്ടവിധത്തില്‍ അന്വേഷിക്കാതെ ആത്മഹത്യയെന്ന് ഞാറക്കല്‍ പോലീസ് തീരുമാനിച്ചെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.
മകളുടെ മരണത്തിനു പിന്നാലെ ഈ നിര്‍ധന കുടുംബം കുട്ടി മരിച്ച വീട്ടില്‍ നിന്ന് മറ്റൊരു വാടക വീട്ടിലേക്ക് താമസം മാറിയിട്ടുണ്ട്. സത്യസന്ധമായ അന്വേഷണത്തിലൂടെ മകളുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നാണ് ഈ മാതാപിതാക്കള്‍ ആവശ്യപെടുന്നത്. പൊലീസില്‍ നിന്ന് നീതി കിട്ടിയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ഇവര്‍ പറഞ്ഞു.