സര്‍ജറിക്കായി ഒരുക്കങ്ങള്‍ നടത്തുന്നതിനിടെ കഴിഞ്ഞ ദിവസം ആരോഗ്യനില കൂടുതല്‍ വഷളാകുകയും രാത്രിയോടെ മരണപ്പെടുകയുമായിരുന്നു.
ലണ്ടന്‍: മലയാളി വനിത യുകെയില്‍ മരിച്ചു. ആലപ്പുഴ കണ്ണങ്കര സ്വദേശിനി മെറീനാ ജോസഫ് (46)ആണ് ചികിത്സയിലിരിക്കെ കുഴഞ്ഞുവീണ് മരിച്ചത്.
ജോലി സ്ഥലത്ത് വെച്ച് കഠിനമായ പല്ലുവേദന ഉണ്ടായതോടെ ബ്ലാക്ക്പൂള്‍ ജിപിയില്‍ ചികിത്സ തേടിയിരുന്നു. ചികിത്സ മുന്നോട്ടു പോകുന്നതിനിടെ ജിപിയില്‍ വെച്ച് കുഴഞ്ഞു വീണു. തുടര്‍ന്ന് മെറീനയെ പ്രസ്റ്റണ്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ചികിത്സയില്‍ തുടരുന്നതിനിടെ തുടര്‍ച്ചയായി ഹൃദയാഘാതമുണ്ടായി. ഇതോടെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. സര്‍ജറിക്കായി ഒരുക്കങ്ങള്‍ നടത്തുന്നതിനിടെ കഴിഞ്ഞ ദിവസം ആരോഗ്യനില കൂടുതല്‍ വഷളാകുകയും രാത്രിയോടെ മരണപ്പെടുകയുമായിരുന്നു. സീനിയര്‍ കെയറര്‍ വിസയില്‍ ഏകദേശം ഒരു വര്‍ഷം മുമ്പാണ് മെറീന യുകെയിലെത്തിയത്. രണ്ട് പെണ്‍മക്കളുണ്ട്.
Read Also - നടപടിക്രമങ്ങളില്‍ 'നട്ടംതിരിഞ്ഞ്' പ്രവാസികള്‍; വിഎഫ്എസ് വിസ സ്റ്റാമ്പിങ് കേന്ദ്രത്തില്‍ പുതിയ നിബന്ധനകള്‍
കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി കൊലപ്പെടുത്തി
ടൊറന്റോ: കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. 24കാരനായ ഗുര്‍വിന്ദര്‍ നാഥാണ് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിട്ടുണ്ട്.
ജൂലൈ 9ന് പുലര്‍ച്ചെ 2.10നാണ് സംഭവമുണ്ടായത്. പഠനത്തിനൊപ്പം ഫുഡ് ഡെലിവറി പാര്‍ട്ണറായും ഗുര്‍വിന്ദര്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. സംഭവദിവസം പുലര്‍ച്ചെ പിസ ഡെലിവറി ചെയ്യാനായി എത്തിയ ഗുര്‍വിന്ദര്‍ നാഥിന്റെ വാഹനം പ്രതികള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചു. വാഹനം മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഗുര്‍വിന്ദര്‍ നാഥിനെ ക്രൂരമായി ആക്രമിച്ചത്. അക്രമികളില്‍ ഒരാള്‍ യുവാവിന്റെ വാഹനവുമായി സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. ഒരു കൂട്ടം ആളുകള്‍ ചേര്‍ന്നാണ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. യുവാവിന്റെ മൃതദേഹം നാട്ടിലെത്തിക്കും. 2021 ജൂലൈയിലാണ് ഗുര്‍വിന്ദര്‍ കാനഡയിലെത്തിയത്.
Read Also - കുട്ടിയെ കാറില്‍ മറന്നു, കടയില്‍ തിരക്കിലമര്‍ന്ന് അമ്മ, പിന്നീട് സംഭവിച്ചത്; കണ്ണ് തുറപ്പിക്കും ഈ വീഡിയോ
