
ദില്ലി: ശനിയാഴ്ച രാവിലെ പറന്നുയർന്ന ഇൻഡിഗോ വിമാനം എൻജിൻ തകരാറിനെ തുടർന്ന് അടിയന്തിരമായി ദില്ലി വിമാനത്താവളത്തിൽ തിരിച്ചിറക്കി. 161 യാത്രക്കാരുമായി പറന്നുയർന്ന വിമാനമാണ് പറന്നുയർന്നത്. മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചുവെന്നും മറ്റ് നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അഗ്നിശമന സേന അറിയിച്ചു. തുടര്‍ന്ന് പൂര്‍ണ എമര്‍ജന്‍സി പ്രഖ്യാപിച്ചു. അടിയന്തര ലാൻഡിംഗ് സംബന്ധിച്ച വിവരം രാവിലെ 10:54 ന് അഗ്നിശമന സേനയ്ക്ക് ലഭിച്ചുവെന്നും ഉടൻ തന്നെ ടീമിനെ അയച്ചുവെന്നും അധികൃതർ അറിയിച്ചു.
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്ന് ദില്ലിയിലേക്ക് പറന്ന ബോയിംഗ് 737 വിമാനം 6E 579 ആണ് ലാൻഡ് ചെയ്തത്. സാധാരണ ലാന്‍ഡിങ്ങിന് തയാറെടുക്കവെയാണ് പൈലറ്റുമാര്‍ തകരാര്‍ കണ്ടെത്തിയത്. തുർക്കിയിലെ കൊറെൻഡൺ എയർലൈൻസിൽ നിന്ന് ഇൻഡിഗോ വെറ്റ്-ലീസ് ചെയ്ത വിമാനമാണിതെന്ന് അധികൃതർ വ്യക്തമാക്കി. ഹ്രസ്വകാല അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ ഉദ്ദേശിച്ചിട്ടുള്ള കൊറെൻഡൺ എയർലൈൻസിന്റെ അഞ്ച് വെറ്റ്-ലീസ് വിമാനങ്ങൾ ഇൻഡിഗോ ലീസിനെടുത്തിട്ടുണ്ട്.
മുൻകരുതൽ നടപടിയായും സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ പാലിച്ചും പൈലറ്റുമാർ മുൻഗണനാടിസ്ഥാനത്തിൽ ലാൻഡിംഗ് നടത്താൻ അഭ്യർത്ഥിച്ചുവെന്നും വിമാനം ആവശ്യമായ പരിശോധനകൾക്കും അറ്റകുറ്റപ്പണികൾക്കും വിധേയമാക്കിയിട്ടുണ്ടെന്നും എയർലൈൻ വക്താവ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam