ഞെട്ടിക്കുന്ന കണക്ക് പുറത്ത്, ദില്ലിയിൽ ആറുവർഷത്തിനിടെ ജീവൻ നഷ്‌ടമായത് 500-ലേറെ പേർക്കെന്ന് കണക്കുകൾ; തുടർക്കഥയായി തീപിടിത്ത അപകടങ്ങൾ

Published : Jun 06, 2026, 08:35 AM IST
delhi fire

Synopsis

കഴിഞ്ഞ ആറ് വർഷത്തിനിടെ ദില്ലിയിലെ തീപിടുത്തങ്ങളിൽ 500-ൽ അധികം പേർ മരിച്ചതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. അടുത്തിടെ മാലവ്യ നഗറിലെ ഹോട്ടലിലുണ്ടായ ദുരന്തം, നിയമവിരുദ്ധ നിർമ്മാണങ്ങളുടെയും സുരക്ഷാ വീഴ്ചകളുടെയും ഭീകരതയാണ് തുറന്നുകാട്ടുന്നത്. വേനൽക്കാലത്ത് ഷോർട്ട് സർക്യൂട്ടുകൾ മൂലമുള്ള അപകടങ്ങൾ വർധിക്കുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ദില്ലി: കഴിഞ്ഞ ആറു വർഷത്തിനിടെ ദില്ലിയിൽ ഉണ്ടായ തീപിടുത്തങ്ങളിൽ 500-ലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി ഔദ്യോഗിക കണക്കുകൾ. ദില്ലി സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 2019 മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ മാത്രം 543 പേർ തീപിടിത്ത അപകടങ്ങളിൽ മരിച്ചു. തെക്കൽ ദില്ലിയിലെ മാലവ്യ നഗറിലുള്ള (ഹൌസ് റാണി പ്രദേശം) 'ഫ്ലറിഷ് സ്റ്റേ' ഹോട്ടലിൽ വൻ ദുരന്തത്തിന്റെ പിന്നാലെയാണ് ഈ കണക്കുകൾ പുറത്തുവന്നത്. 12 വിദേശികളടക്കം 21 പേരാണ് മാലവ്യ നഗർ ദുരന്തത്തിൽ മരിച്ചത്.

ചൂട് കൂടുന്ന വേനൽക്കാലത്ത് ദില്ലിയിൽ തീപിടുത്തങ്ങൾ കുത്തനെ ഉയരുന്നതായി ദില്ലി ഫയർ സർവീസ് വ്യക്തമാക്കുന്നു. എസി, കൂളറുകൾ തുടങ്ങിയ ഉപകരണങ്ങളുടെ അമിത ഉപയോഗം മൂലമുണ്ടാകുന്ന ഷോർട്ട് സർക്യൂട്ടുകളാണ് ഇതിന് പ്രധാന കാരണം. എന്നാൽ അപകടമുണ്ടായ മാലവ്യ നഗറിലെ ഹോട്ടലിന് വെറും 6 മുറികൾ പ്രവർത്തിപ്പിക്കാനുള്ള ലൈസൻസ് മാത്രമാണ് ഉണ്ടായിരുന്നത്. ബേസ്‌മെന്റിലടക്കം 25-ഓളം മുറികളാണ് ഇവിടെ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്നത്. കെട്ടിടത്തിന് ഫയർ സേഫ്റ്റി എൻ.ഒ.സി ഉണ്ടായിരുന്നില്ല. അടിയന്തിര ഘട്ടങ്ങളിൽ പുറത്തുകടക്കാൻ ഒരു വഴി മാത്രമാണ് ഈ അഞ്ചുനില കെട്ടിടത്തിനുണ്ടായിരുന്നത്.

അനജ് മണ്ഡി തീപിടുത്തം, ഉപഹാർ സിനിമാ ദുരന്തങ്ങളെ ഓർമ്മിപ്പിക്കുന്നതായിരുന്നു മാലവ്യ നഗറിലെ അപകടം. മനഃപൂർവ്വമല്ലാത്ത നരഹത്യ കുറ്റം ചുമത്തിയാണ് ദില്ലി പൊലീസ് കേസെടുത്തിരിക്കുന്നത്. ഹോട്ടലുടമ ലവ്കേഷ് ബജാജിനെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ഇത്തരം അനധികൃത വാണിജ്യ കെട്ടിടങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ മുനിസിപ്പൽ കോർപ്പറേഷൻ തീരുമാനിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അപ്രതീക്ഷിത തിരിച്ചടികൾക്കിടെ മമതയുടെ പുതിയ നീക്കം, കളം മാറ്റുന്നു ? ബംഗാളിലല്ല, ബിജെപിയെ നേരിടാൻ നേരിട്ട് ദില്ലിയിലേക്ക് ? ലോക്‌സഭയിലേക്കെന്ന് സൂചന
സംഭവം രാത്രി ആളുകൾ ഉറങ്ങാൻ തയ്യാറെടുക്കുമ്പോൾ, പരിഭ്രാന്തരായി ജനങ്ങൾ വീടുകളിൽ നിന്ന് ഇറങ്ങിയോടി; ഹിമാചലിലെ ഭൂചലനത്തിൽ ആളപായമില്ല