
ദില്ലി: ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപത്ത് സ്ഫോടനം ഉണ്ടായതിനെ തുടർന്ന് ദില്ലി നഗരത്തിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. അതീവ സുരക്ഷാമേഖലയിൽ നടന്ന സ്ഫോടനത്തിന് പിന്നിൽ എന്താണ് കാരണമെന്ന് വ്യക്തമല്ല. സ്ഫോടനത്തിന് പിറകിൽ അട്ടിമറിയുണ്ടോ എന്ന സംശയമാണ് പൊലീസ് പരിശോധിക്കുന്നത്. സംഭവത്തിൽ ഒരാൾ മരിക്കുകയും മൂന്നുപേർക്ക് പരിക്കേറ്റതുമായാണ് വിവരം. എട്ട് വാഹനങ്ങൾ തീപിടിച്ചു നശിച്ചു. രണ്ടു കാറുകളിലാണ് സ്ഫോടനം നടന്നത്. സംഭവസ്ഥലത്ത് എൻഎസ്ജി ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്. നിലവിൽ തീയണച്ചിട്ടുണ്ട്. അതേസമയം, അമിത് ഷാ ദില്ലി പൊലീസ് കമ്മീഷണറുമായി സംസാരിച്ചു.
രണ്ടു കാറുകള്‍ പൊട്ടിത്തെറിച്ചെന്നാണ് ലഭിക്കുന്ന വിവരം. പിന്നീട് ഇതിൽ നിന്നും തീ പടർന്ന് ഓട്ടോറിക്ഷയും മോട്ടോർ സൈക്കിളും ഉൾപ്പെടെയുള്ള വാഹനങ്ങളും കത്തി നശിച്ചു. എട്ട് കാറുകളും കത്തിയിട്ടുണ്ട്. സ്ഫോടനം നടന്നയിടത്ത് ഒരു മൃതദേഹം ചിന്നിച്ചിതറിക്കിടക്കുന്നതും പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ കാണാം. ദില്ലി പൊലീസിന്‍റെ സ്പെഷ്യല്‍ സെല്‍ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. എൻഎസ്ജി ബോംബ് സ്ക്വാഡും സ്ഥലത്തെത്തി. അതീവ സുരക്ഷാ മേഖലയിലാണ് സ്ഫോടനം ഉണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam