വായു മലിനീകരണം രൂക്ഷം: ദില്ലിയിലെ സ്‌കൂളുകള്‍ക്ക് അവധി

Published : Nov 03, 2023, 01:06 AM IST
വായു മലിനീകരണം രൂക്ഷം: ദില്ലിയിലെ സ്‌കൂളുകള്‍ക്ക് അവധി

Synopsis

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് എക്‌സിലൂടെ അവധി പ്രഖ്യാപിച്ചത്.

ദില്ലി: വായു മലിനീകരണം രൂക്ഷമായി സാഹചര്യത്തില്‍ ദില്ലിയില്‍ രണ്ടുദിവസം സ്‌കൂളുകള്‍ക്ക് അവധി. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് എക്‌സിലൂടെ അവധി പ്രഖ്യാപിച്ചത്. മലിനീകരണ തോത് ഉയര്‍ന്ന സാഹചര്യത്തില്‍ ദില്ലിയിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ പ്രൈമറി സ്‌കൂളുകള്‍ക്കും അടുത്ത രണ്ട് ദിവസം അവധിയായിരിക്കുമെന്നാണ് കെജ്രിവാള്‍ അറിയിച്ചത്.

മലിനീകരണം കുറയ്ക്കുന്നതിനായുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി തുടങ്ങിയിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നയിടങ്ങളില്‍ എഞ്ചിനീയര്‍മാര്‍ നിരന്തരം പരിശോധന നടത്തി മലിനീകരണം കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നഗരത്തില്‍ സ്വകാര്യ വാഹനങ്ങള്‍ ഇറക്കുന്നത് കുറയ്ക്കണമെന്നും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിച്ചിട്ടുണ്ട്. ഇലക്ട്രിക് - സിഎന്‍ജി വാഹനങ്ങള്‍ കൂടുതലായി ഉപയോഗിക്കാനും മെട്രോ സര്‍വീസുകളെ ആശ്രയിക്കാനും നിര്‍ദേശമുണ്ട്. ഹോട്ടലുകളിലടക്കം വിറകും കല്‍ക്കരിയും ഉപയോഗിച്ചുള്ള അടുപ്പുകള്‍ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. 

വായു മലിനീകരണം പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു

വായു മലിനീകരണം പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള സാധ്യത 56 ശതമാനം വര്‍ധിപ്പിക്കുന്നതായി പുതിയ പഠനം. മിതമായ അളവിലുള്ള സൂക്ഷ്മ കണിക മലിനീകരണം പാര്‍ക്കിന്‍സണ്‍സ് രോഗം വരാനുള്ള സാധ്യത 56 ശതമാനം വര്‍ധിപ്പിക്കുന്നതായി യുഎസിലെ പുതിയ ഗവേഷണം കണ്ടെത്തി. സൂക്ഷ്മ കണികാ പദാര്‍ത്ഥം അല്ലെങ്കില്‍ പിഎം 2.5 തലച്ചോറില്‍ വീക്കം ഉണ്ടാക്കുമെന്ന് മുന്‍ പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതായി അരിസോണയിലെ ബാരോ ന്യൂറോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പ്രധാന ഗവേഷക ബ്രിട്ടാനി ക്രിസനോവ്‌സ്‌കി പറയുന്നു.

അന്തരീക്ഷ മലിനീകരണവും പാര്‍ക്കിന്‍സണ്‍സ് രോഗവും തമ്മിലുള്ള ബന്ധം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ഒരു പോലെയല്ലെന്നും പ്രദേശങ്ങള്‍ക്കനുസരിച്ച് അതിന്റെ ശക്തിയില്‍ വ്യത്യാസമുണ്ടെന്നും ഗവേഷകര്‍ പറയുന്നു. ന്യൂറോളജി ജേണലില്‍ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മസ്തിഷ്‌കത്തിന്റെ തകരാറിന് കാരണമാകുന്ന രോഗങ്ങളിലൊന്നാണ് പാര്‍ക്കിന്‍സണ്‍സ് രോഗം. ഉറക്കമില്ലായ്മ, വിഷാദരോഗം, ഉത്കണ്ഠ, ഭക്ഷണം ഇറക്കുവാനുള്ള ബുദ്ധിമുട്ട് എന്നിവ പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ ലക്ഷണങ്ങളാണ്.

ഗർഭസ്ഥ ശിശുവിന്റെ തകരാറുകൾ കണ്ടുപിടിച്ചില്ല; സ്വകാര്യ ആശുപത്രിക്കും ഡോക്ടർമാർക്കുമെതിരെ നടപടി, 5 ലക്ഷം പിഴ 
 

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ വിമാന പ്രതിസന്ധി: ഇന്നലെ മാത്രം റദ്ദാക്കിയത് 1000 വിമാനങ്ങൾ, ഒറ്റ നോട്ടത്തിൽ വിവരങ്ങളറിയാം
വിവാഹ പ്രായം ആയില്ലെങ്കിലും ആണിനും പെണ്ണിനും ഒരുമിച്ച് ജീവിക്കാമെന്ന് കോടതി