
ദില്ലി: രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. അടിയന്തരാവസ്ഥക്കാലത്ത് താൻ മന്ത്രിയായിരുന്നുവെന്നും ആ കാലത്ത് പോലുമില്ലാതിരുന്ന കാര്യങ്ങളാണ് ഇപ്പോൾ സംഭവിക്കുന്നതെന്നും ഖർഗെ പറഞ്ഞു. പ്രതിഷേധങ്ങളെ അടിച്ചൊതുക്കുകയാണ് മോദിയും ഷായും. ഗ്യാനേഷ് കുമാറിനെ മാത്രം ശിക്ഷിച്ചാൽ പോരാ. ഗ്യാനേഷിനെ കൊണ്ട് എല്ലാം ചെയ്യിക്കുന്ന മോദിയും അമിത് ഷായും ശിക്ഷിക്കപ്പെടണമെന്നും മല്ലികാർജുൻ ഖർഗെ പറഞ്ഞു. കലബുറഗിയിലാണ് ഖർഗെയുടെ പ്രതികരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam