ദില്ലി രോഹിണിയിലെ സ്ഫോടനം; പടക്ക കടയിലെ മാലിന്യം പൊട്ടിത്തെറിച്ചതാകാനുള്ള സാധ്യത തള്ളാതെ പൊലീസ് 

Published : Nov 30, 2024, 02:14 PM IST
ദില്ലി രോഹിണിയിലെ സ്ഫോടനം; പടക്ക കടയിലെ മാലിന്യം പൊട്ടിത്തെറിച്ചതാകാനുള്ള സാധ്യത തള്ളാതെ പൊലീസ് 

Synopsis

പടക്ക കടയിലെ മാലിന്യമോ രാസവസ്തുക്കളടങ്ങിയ മാലിന്യമോ പൊട്ടിത്തെറിച്ചതാകാനുള്ള സാധ്യത പൊലീസ് തള്ളുന്നില്ല. 

ദില്ലി: വ്യാഴാഴ്ച ദില്ലി രോഹിണിയിലുണ്ടായ സ്ഫോടനത്തിൽ പോലീസ് അന്വേഷണം തുടരുന്നു. പടക്ക കടയിലെ മാലിന്യമോ, രാസവസ്തുക്കളടങ്ങിയ മാലിന്യമോ ആണോ പൊട്ടിത്തെറിച്ചതെന്ന് പൊലീസ് പരിശോധിക്കുകയാണ്. മേഖലയിലെ പടക്ക വിൽപ്പന കേന്ദ്രങ്ങളുടെ ഉടമകളെയും, ഫാക്ടറി ഉടമകളെയും പൊലീസ് ചോദ്യം ചെയ്തു. 

കഴിഞ്ഞ മാസം മേഖലയിലുണ്ടായ സ്ഫോടനത്തിന് കാരണം രാസവസ്തുക്കളടങ്ങിയ മാലിന്യത്തിലേക്ക് ബീഡിക്കുറ്റി വീണതാണെന്ന നിഗമനത്തിലേയ്ക്ക് അന്വേഷണ സംഘം എത്തിയിരുന്നു. അവിടെ നിന്നും കിട്ടിയ ഹൈഡ്രജൻ പെറോക്സൈഡ്, ബോറേറ്റ്, നൈട്രേറ്റ് എന്നിവയുടെ മിശ്രിതമാണ് കഴിഞ്ഞ ദിവസം സ്ഫോടനമുണ്ടായ ഇടത്ത് നിന്നും ലഭിച്ചത്. എല്ലാ സാധ്യതകളും അന്വേഷണ പരിധിയിലുണ്ടെന്ന് ദില്ലി പൊലീസ് ആവർത്തിച്ചു. പൊതുമുതലിന് നാശനഷ്ടം സംഭവിക്കും വിധം സ്ഫോടനം നടത്തിയതിന് തിരിച്ചറിയാനാകാത്തവർക്കെതിരായാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. 

READ MORE: ഇന്ത്യയെ അവഹേളിച്ച് ബംഗ്ലാദേശ്; ദേശീയ പതാകയിൽ ചവിട്ടി നടന്ന് യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ, പ്രതിഷേധം ശക്തം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്
'പുരുഷന്മാരുടെ വാഷ് റൂമില്‍ കൊണ്ടുപോയി 'ടി' ആകൃതിയില്‍ നിര്‍ത്തിച്ചു, ശേഷം എന്‍റെ ശരീരത്തില്‍...'; ദുരനുഭവം തുറന്ന് പറഞ്ഞ് കൊറിയന്‍ യുവതി