തെരഞ്ഞെടുപ്പ് തോൽവിയിൽ വിശദ ചർച്ച; സിപിഎം പോളിറ്റ് ബ്യൂറോ യോ​ഗം ഇന്ന്

Published : Jun 26, 2026, 06:23 AM IST
cpm flag

Synopsis

കേരളത്തിലെ തോൽവിയുടെ ഉത്തരവാദിത്തം കൂട്ടായ നേതൃത്ത്വത്തിന് ആണെന്നാണ് സംസ്ഥാന ഘടകത്തിന്റെ വിലയിരുത്തൽ. എന്നാൽ ചില പിബി അം​ഗങ്ങൾ ഇതിൽ വ്യത്യസ്തമായ നിലപാട് സ്വീകരിച്ചിരുന്നു. പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുന്നതിനെതിരെയും പിബിയിൽ എതിർപ്പുകൾ ഉയർന്നിരുന്നു.

ദില്ലി: സിപിഎം പോളിറ്റ് ബ്യൂറോ യോ​ഗം ഇന്ന് ദില്ലിയിൽ ചേരും. കേരളം അടക്കം സംസ്ഥാനങ്ങളിലെ നിയമസഭാതെരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങൾ അടുത്ത കേന്ദ്ര കമ്മറ്റി വിശദമായി ചർച്ച ചെയ്യുന്നുണ്ട്. അതിന് മുന്നോടിയായി കേന്ദ്ര കമ്മറ്റിയിൽ വയ്ക്കേണ്ട റിപ്പോർട്ടിന്‍റെ രൂപരേഖ തയ്യാറാക്കാനാണ് യോഗം ചേരുന്നത്.കേരളത്തിലെ തോൽവിയുടെ ഉത്തരവാദിത്തം കൂട്ടായ നേതൃത്ത്വത്തിന് ആണെന്നാണ് സംസ്ഥാന ഘടകത്തിന്റെ വിലയിരുത്തൽ. എന്നാൽ ചില പിബി അം​ഗങ്ങൾ ഇതിൽ വ്യത്യസ്തമായ നിലപാട് സ്വീകരിച്ചിരുന്നു. പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുന്നതിനെതിരെയും പിബിയിൽ എതിർപ്പുകൾ ഉയർന്നിരുന്നു. പിണറായിയുടെ മകൾ വീണയെ തുടർച്ചയായി ഇഡി ചോദ്യം ചെയ്യുന്ന സാഹചര്യവും പിബിയിൽ ചർച്ച ചെയ്തേക്കുമെന്നാണ് സൂചന. പിണറായി വിജയനും,എംവി ​ഗോവിന്ദനും യോ​ഗത്തിൽ പങ്കെടുക്കാൻ ഇന്നലെ ദില്ലിയിലെത്തി.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഭർത്താവ് കാമുകിക്കൊപ്പം ബൈക്കിൽ, പിന്തുടർന്നെത്തിയ ഭാര്യ ഇരുവരെയും തടഞ്ഞുനിർത്തി; നടുറോഡിലിട്ട് പൊതിരെ തല്ലി
അയോധ്യ തിരിമറി കേസ്:കൂടുതൽ അറസ്റ്റിന് സാധ്യത; നിലവിൽ എട്ട് പേർ അറസ്റ്റിൽ