
ദില്ലി: രാജ്യവ്യാപകമായി ഇൻഡിഗോ വിമാന സർവീസുകൾ (Indigo Airlines) വൈകിയതോടെ ആയിരക്കണക്കിന് യാത്രക്കാർ വലഞ്ഞു. ഇന്നലേയും ഇന്നുമാണ് ഇൻഡിഗോ സർവീസുകൾ കൂട്ടത്തോടെ വൈകിയത്. ഇന്നലെ ഇൻഡിഗോയുടെ 55 ശതമാനം സർവീസുകളും വൈകി. ഇൻഡിഗോ വിമാനങ്ങളിൽ 45 ശതമാനം മാത്രമാണ് ശനിയാഴ്ച കൃത്യസമയത്ത് സർവീസ് നടത്താൻ കഴിഞ്ഞതെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
ജീവനക്കാരുടെ ക്ഷാമം ആണ് സർവ്വീസുകൾ വൈകാൻ കാരണമായതെന്നാണ് വിവരം. എയർ ഇന്ത്യയിലെ ജോലിക്കായുള്ള അഭിമുഖത്തിൽ പങ്കെടുക്കാൻ ഇൻഡിഗോ ജീവനക്കാർ കൂട്ടമായി അവധിയെടുത്തതാണ് ജീവനക്കാരുടെ ക്ഷാമത്തിന് ഇടയാക്കിയതെന്നാണ് റിപ്പോർട്ട്. കേരളത്തിലും ഇൻഡിഗോ വിമാന സർവീസുകൾ വൈകിയ സംഭവത്തിൽ DGCA കമ്പനിയോട് വിശദീകരണം തേടി. ദിവസം 1500 ലേറെ ആഭ്യന്തര സർവീസുകൾ ആണ് രാജ്യത്തെ വിവിധ നഗരങ്ങലെ ബന്ധിപ്പിച്ചു കൊണ്ട് ഇൻഡിഗോ നടത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam