കനേഡിയന്‍ പൗരനായ അക്ഷയ് കുമാറിനെ ഇന്ത്യന്‍ യുദ്ധ കപ്പലില്‍ കയറ്റിയതെന്തിന്; മോദിയോട് ദിവ്യസ്‍പന്ദന

Published : May 10, 2019, 11:52 AM IST
കനേഡിയന്‍ പൗരനായ അക്ഷയ് കുമാറിനെ ഇന്ത്യന്‍ യുദ്ധ കപ്പലില്‍ കയറ്റിയതെന്തിന്; മോദിയോട് ദിവ്യസ്‍പന്ദന

Synopsis

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയ്ക്കെതിരായ മോദിയുടെ വിമര്‍ശനങ്ങളുടെ തുടര്‍ച്ചയായാണ് ദിവ്യയുടെ പ്രതികരണം

ബംഗലുരു: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ദിവ്യ സ്‍പന്ദന വീണ്ടും രംഗത്ത്. ഇക്കുറി ബോളിവുഡ് നടന്‍ അക്ഷയ് കുമാറിനെ ഐഎന്‍എസ് സുമിത്രയില്‍ കയറ്റിയതും ചിത്രങ്ങള്‍ എടുക്കാന്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് ദിവ്യ സ്പന്ദന ഉയര്‍ത്തിയിരിക്കുന്നത്. കനേഡിയന്‍ പൗരത്വമുള്ള അക്ഷയ് കുമാറിനെ എന്തിനാണ് ഇന്ത്യന്‍ യുദ്ധവിമാനത്തില്‍ കയറ്റിയതെന്നാണ് ദിവ്യ ചോദിക്കുന്നത്.

മോദിയെയും അക്ഷയ് കുമാറിനെയും ടാഗ് ചെയ്തുളള ട്വീറ്റില്‍ ഇത് ശരിയാണോ എന്നും അവര്‍ ചോദിച്ചു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയ്ക്കെതിരായ മോദിയുടെ വിമര്‍ശനങ്ങളുടെ തുടര്‍ച്ചയായാണ് ദിവ്യയുടെ പ്രതികരണം. രാജീവ് ഗാന്ധി വിമാനിവാഹിന കപ്പലായ ഐ എന്‍ എസ് വിരാട് സ്വകാര്യ ടാക്സിയാക്കിയെന്ന് മോദി നേരത്തെ പ്രസ്താവിച്ചിരുന്നു. രാജീവിനെതിരെ വിമര്‍ശനം ഉന്നയിക്കുന്ന മോദി പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ കനേഡിയന്‍ പൗരത്വമുള്ളയാളെ എന്തിനാണ് ഇന്ത്യന്‍ യുദ്ധ കപ്പലില്‍ കയറ്റിയതെന്ന ചര്‍ച്ചയ്ക്കാണ് ദിവ്യ സ്പന്ദന തുടക്കം കുറിച്ചിരിക്കുന്നത്.

നേരത്തെ രാജീവ് ഗാന്ധി ഐ എന്‍ എസ് വിരാട് സ്വകാര്യ ടാക്സിയാക്കിയെന്ന മോദിയുടെ പ്രസ്താവന വന്‍ വിവാദമായിരുന്നു. മോദിയുടെ ആരോപണം ശരിയല്ലെന്ന് നാവിക സേന മുന്‍ ചിഫ് അഡ്മിറല്‍ എല്‍ രാംദാസ് തന്നെ വ്യക്തമാക്കി രംഗത്തെത്തിയിരുന്നു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തലച്ചോറും ഹൃദയവും അടക്കം ആന്തരികാവയവങ്ങൾ ഒന്നുമില്ല; വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികൻ്റെ മൃതദേഹം നാട്ടിലെത്തിച്ചപ്പോൾ ഞെട്ടൽ!
വീണത് 220 അടി ആഴമുള്ള കുഴൽക്കിണറിൽ, 21 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം വിഫലം; നാലുവയസ്സുകാരന് ദാരുണാന്ത്യം