ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ അറസ്റ്റിൽ; വിജയ്ക്കെതിരായ വിവാദ പരാമർശത്തിലാണ് അറസ്റ്റ്

Published : Jul 03, 2026, 12:28 PM ISTUpdated : Jul 03, 2026, 12:36 PM IST
Anita Radhakrishnan

Synopsis

ഡിഎംകെ എംഎൽഎയും മുൻ മന്ത്രിയുമായ അനിത രാധാകൃഷ്ണൻ അറസ്റ്റിലായി. മുഖ്യമന്ത്രി ജോസഫ് വിജയ്ക്കെതിരായ വിവാദ പരാമർശത്തിലായിരുന്നു അറസ്റ്റ്.

ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ അറസ്റ്റിലായി. മുഖ്യമന്ത്രി ജോസഫ് വിജയ്ക്കെതിരായ വിവാദ പരാമർശത്തിലായിരുന്നു അറസ്റ്റ്. മുൻ മന്ത്രി ആയിരുന്നു. മദ്രാസ് ഹൈക്കോടതി മുൻ‌കൂർ ജാമ്യാപേക്ഷ തള്ളിയതിനു തൊട്ടുപിന്നാലെയാണ് നടപടി ഉണ്ടായിരിക്കുന്നത്. സ്റ്റാലിൻ മന്ത്രിസഭയിൽ അംഗമായിരുന്നു.

ഏഴ് തവണ എംഎൽഎ ആയിട്ടുള്ള സ്റ്റാലിൻ സർക്കാരിൽ മുൻ മന്ത്രിയുമായിരുന്ന അനിത രാധാകൃഷ്ണനെയാണ് അറസ്റ്റ് ചെയ്തത്. കഴി‍ഞ്ഞ മാസം 20ന് തൂത്തുക്കുടിയിൽ നടന്ന പൊതുയോ​ഗത്തിൽ വിജയ്ക്കെതിരായി വ്യക്തിപരമായ അധിക്ഷേപം ഉൾപ്പടെ നടത്തിയിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് വഴി വെക്കുകയും പൊലീസ് കേസെടുക്കുകയുമായിരുന്നു. സമൂഹത്തിൽ ഭിന്നതയും വിദ്വേഷവും സൃഷ്ടിക്കുന്ന ശ്രമങ്ങൾ അടക്കം വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഇതിനെതിരെ അനിത രാധാകൃഷ്ണൻ മദ്രാസ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ, ഇത് കോടതി തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ടോൾബൂത്തിലേക്ക് ഇടിച്ചുകയറി എൽപിജി ടാങ്കർ, പിന്നാലെ വൻ തീ​ഗോളം; നടുക്കുന്ന ദൃശ്യങ്ങൾ, നാലുമരണം
വാഷിംഗ് മെഷീൻ ഡ്രമ്മിനുള്ളിൽ ഇരുത്തുക, ടോയ്‌ലറ്റ് ജെറ്റ് സ്‌പ്രേ ഉപയോഗിച്ച് വായിലേക്ക് വെള്ളമടിക്കുക, ക്രൂര വിനോദങ്ങൾ പിന്നെയും; 5 പേർക്കെതിരെ കേസ്