
മുംബൈ: മസ്കറ്റ്-ബെംഗളൂരു (Doha-bengaluru flight) വിമാനത്തിൽ മദ്യപിച്ച ഒരു യാത്രക്കാരൻ ബഹളമുണ്ടാക്കുകയും ക്രൂ അംഗങ്ങളോടും യാത്രക്കാരോടും മോശമായി പെരുമാറുകയും ചെയ്തതിനെ തുടർന്ന് വിമാനം മുംബൈയിൽ അടിയന്തിരമായി ഇറക്കി. മുഹമ്മദ് സറഫുദ്ദീൻ ഉൾവാർ എന്നയാളാണ് വിമാനത്തിൽ അപമര്യാദയായി പെരുമാറിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വാങ്ങി.
യാത്രക്കിടെ പൈലറ്റ് ബോധംകെട്ടു, യാത്രക്കാരന്‍ വിമാനം താഴെയിറക്കി!
ശനിയാഴ്ച രാത്രി മസ്കറ്റിൽനിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലാണ് സംഭവം. വിമാനം ടേക് ഓഫ് ചെയ്ത് കുറച്ച് സമയത്തിന് ശേഷം ഇയാൾ ബഹളം വെക്കാൻ തുടങ്ങി. ക്രൂ അംഗങ്ങൾ ഇയാളെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ കൂടുതൽ പ്രകോപിതനായി. കൂടെയുള്ള യാത്രക്കാരെയും ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചു. ഐപിസി സെക്ഷൻ 336, എയർക്രാഫ്റ്റ് നിയമത്തിലെ സെക്ഷൻ 22 എ, 23 എന്നിവ പ്രകാരമാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തത്.