വിമാനം ഗേറ്റിനടുത്തെത്തിയപ്പോൾ, ഒരാൾ എമ‍ർജൻസി ​ഗേറ്റ് തുറന്ന് വിമാനത്തിൽ നിന്ന് ചിറകിലേക്ക് കയറി, തുടർന്ന് താഴേക്ക് ചാടി.

ചിക്കാഗോ: വിമാനം ലാന്റ് (Flight Landig) ചെയ്തതിന് പിന്നാലെ എമ‍ർജൻസി ​എക്സിറ്റ് (Emergency Exit) വഴി വിമാനത്തിന്റെ ചിറകിലൂടെ നടന്ന് പുറത്തുകടന്ന് യാത്രികൻ. സംഭവത്തിന് പിന്നാലെ ഇയാളെ പിടികൂടി അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച പുലർച്ചെ 4.30 ന് സാൻ ഡിയാഗോയിൽ നിന്നുള്ള 2478 - ബോയിംഗ് 737-900 - ചിക്കാഗോയിലെ ഒ'ഹെയർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് സംഭവം. 

വിമാനം ഗേറ്റിനടുത്തെത്തിയപ്പോൾ, ഒരാൾ എമ‍ർജൻസി ​ഗേറ്റ് തുറന്ന് വിമാനത്തിൽ നിന്ന് ചിറകിലേക്ക് കയറി, തുടർന്ന് താഴേക്ക് ചാടി. 57 കാരനായ റാണ്ടി ഫ്രാങ്ക് ഡാവില എന്നയാളാണ് ഈ സാഹസം ചെയ്തതെന്ന് വിദേശമാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്യുന്നു. ഇയാളെ അറസ്റ്റ് ചെയ്ത് ക്രിമിനൽ കേസെടുത്തുവെന്നാണ് റിപ്പോ‍ർട്ട്. 

ചില യാത്രക്കാർ വിമാനങ്ങളിൽ കുഴപ്പമുണ്ടാക്കുന്നത് ഇതാദ്യമല്ല. ഒരു യാത്രക്കാരൻ വിമാനത്തിന്റെ വാതിലുകൾ വായുവിൽ തുറക്കാൻ ശ്രമിച്ചതായി നേരത്തെ ഒരു റിപ്പോർട്ട് ഉണ്ടായിരുന്നു. ഫെബ്രുവരിയിൽ അമേരിക്കൻ എയർലൈൻസിലാണ് സംഭവം നടന്നത്, ഫ്ലൈറ്റ് അറ്റൻഡന്റിന് അദ്ദേഹത്തെ കോഫി പോട്ട് കൊണ്ട് അടിക്കേണ്ടി വന്നിരുന്നു.

Scroll to load tweet…