
ഭോപ്പാല്‍: മധ്യപ്രദേശിൽ നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ കോൺഗ്രസിന്റെ സ്ഥാനാർഥി മീനാക്ഷി നടരാജൻ്റെ പത്രിക തള്ളി. കേസ് വിവരങ്ങൾ മറച്ചുവെച്ചെന്ന് ബിജെപി പരാതിയിലാണ് നടപടി. ഏകപക്ഷീയ നടപടിയെന്ന് കോൺഗ്രസ് ആരോപിച്ചു. കോടതിയെ സമീപിച്ചേക്കുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. കെസി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും. പത്രിക തള്ളിയതോടെ മൂന്ന് സീറ്റിലും ബിജെപിക്ക് വിജയിക്കാനാകും. നടരാജന്റെ സ്ഥാനാർത്ഥിത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ ജനതാ പാർട്ടി (ബിജെപി) നേതാക്കൾ റിട്ടേണിംഗ് ഓഫീസർക്ക് മുമ്പാകെ ഔദ്യോഗികമായി എതിർപ്പ് സമർപ്പിച്ചതിനെ തുടർന്നാണ് നടപടി. തെലങ്കാനയിലെ കേസിന്റെ വിശദാംശങ്ങൾ കോൺഗ്രസ് നേതാവ് തന്റെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയിട്ടില്ലെന്നും ഇത് സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമ്പോൾ സമർപ്പിക്കേണ്ട നിർബന്ധിത രേഖയാണെന്നും ബിജെപി ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam