
ഡ്രഡ്ജർ അഴിമതി കേസിൽ മുൻഡിജിപി ജേക്കബ് തോമസിന് തിരിച്ചടി. ജേക്കബ് തോമസിനെതിരായ വിജിലൻസ് കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. സംസ്ഥാന സർക്കാരിൻ്റെ ആവശ്യം അംഗീകരിച്ച ജസ്റ്റിസ് അഭയ് എസ് ഓകാ, സഞ്ജയ് കരോൾ എന്നിവരടങ്ങിയ ബെഞ്ച് വിജിലൻസിന്റെ അന്വേഷണം തുടരാൻ അനുമതി നൽകി.രണ്ട് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണം.
എന്നാൽ ജേക്കബ് തോമസിനെ അറസ്റ്റ് ചെയ്യാൻ പാടില്ല. അഴിമതിയിൽ മറ്റ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. അന്വേഷണം പൂർത്തിയാക്കാനാണ് അനുമതിയെന്നും എഫ്ഐആർ റദ്ദാക്കിയ ഹൈക്കോടതി നടപടി തെറ്റാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. അന്വേഷണം ജേക്കബ് തോമസിനെതിരായ വേട്ടയാടലാകുമെന്ന് ജേക്കബിന്റെ അഭിഭാഷകൻ വാദിച്ചു. നെതർലാൻഡസ് കമ്പനിയിൽനിന്ന് ഡ്രഡ്ജർ വാങ്ങി സർക്കാരിന് 20 കോടി നഷ്ടം വരുത്തിയെന്നായിരുന്നു ജേക്കബ് തോമസിനെതിരായ അരോപണം. സംസ്ഥാനത്തിനായി മുതിർന്ന അഭിഭാഷകൻ ഹരിൻ വി റാവൽ, സ്റ്റാൻഡിംഗ് കൗൺസൽ ഹർഷദ് വി ഹമീദ് എന്നിവർ ഹാജരായി.ജേക്കബ് തോമസിനായി അഭിഭാഷകൻ എ.കാർത്തിക്, കേസിലെ മറ്റൊരു ഹർജിക്കാരനായി അഭിഭാഷകൻ കാളിശ്വരം രാജ് എന്നിവർ ഹാജരായി.
ജേക്കബ് തോമസിനെ സർവ്വീസിൽ തിരിച്ചെടുക്കുന്നു; പുതിയ നിയമനം വ്യവസായ വകുപ്പിന് കീഴിൽ