'എത്തിക്സ് കമ്മിറ്റിയിൽ ദ്രൗപദിയെപ്പോലെ വസ്ത്രാക്ഷേപം ചെയ്യപ്പെട്ടു'; മഹുവ മൊയ്ത്ര എംപി

Published : Nov 03, 2023, 01:03 PM ISTUpdated : Nov 03, 2023, 04:20 PM IST
'എത്തിക്സ് കമ്മിറ്റിയിൽ ദ്രൗപദിയെപ്പോലെ വസ്ത്രാക്ഷേപം ചെയ്യപ്പെട്ടു'; മഹുവ മൊയ്ത്ര എംപി

Synopsis

ഹിരാനന്ദാനി ഗ്രൂപ്പില്‍ നിന്ന് ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ലെന്ന് വ്യക്തമാക്കിയ മഹുവ, ആദാനി തന്നെ നിരന്തരം സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്നും  ദില്ലിയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ദില്ലി: പാര്‍ലമെന്‍റ് എത്തിക്സ് കമ്മിറ്റിയില്‍ ദ്രൗപദിയെ പോലെ വസ്ത്രാക്ഷേപം ചെയ്യപ്പെട്ടുവെന്ന് മഹുവ മൊയ്ത്ര എംപി ഏഷ്യാനെറ്റ് ന്യൂസിനോട്. കോഴ ആരോപണവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉന്നയിക്കാതെ ബിജെപിയുടെ തിരക്കഥ പ്രകാരം അശ്ലീല ചോദ്യങ്ങൾ മാത്രം ചോദിച്ചതുകൊണ്ടാണ് ഹിയറിങ്ങില്‍ നിന്ന്  ഇറങ്ങി പോയതെന്നും മഹുവ വെളിപ്പെടുത്തി. ഹിരാനന്ദാനി ഗ്രൂപ്പില്‍ നിന്ന് ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ലെന്ന് വ്യക്തമാക്കിയ മഹുവ, ആദാനി തന്നെ നിരന്തരം സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്നും  ദില്ലിയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഇങ്ങനെ നിലവാരം കുറഞ്ഞ ചോദ്യങ്ങള്‍ മാത്രമായിരുന്നു ചെയര്‍മാന്‍ ചോദിച്ചുകൊണ്ടിരുന്നത്. സമിതി അംഗങ്ങള്‍ തടയാന്‍ ശ്രമിച്ചിട്ടും മറ്റാര്‍ക്കും അവസരം നല്‍കാതെ വൈകൃതം തുടര്‍ന്നുവെന്നും മഹുവ പറഞ്ഞു.  എത്തിക്സ് കമ്മിറ്റി ചെയര്‍മാനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കും. വീണ്ടും സമിതിക്ക് മുന്‍പാകെ ഹാജരാകാന്‍ സന്നദ്ധയാണ്, വ്യക്തിപരമായ ഒരു ചോദ്യം പോലും ഉണ്ടാകില്ലെന്ന ഉറപ്പില്‍ മാത്രം. രണ്ട് കോടി രൂപ ഹിരാനന്ദാനി ഗ്രൂപ്പില്‍ നിന്ന്  കൈപ്പറ്റിയെന്ന ആക്ഷേപത്തിന് ഒരു തെളിവ് പോലും ഹാജരാക്കാന്‍ പരാതിക്കാര്‍ക്ക് കഴിഞ്ഞിട്ടില്ല. ജന്മദിനത്തിലടക്കം ചില  സമ്മാനങ്ങള്‍ നല്‍കിയെന്ന് മാത്രമാണ് സമിതിക്ക് മുന്‍പാകെ ദര്‍ശന്‍ ഹിരാനന്ദാനി സമ്മതിച്ചത്. തന്‍റെ വീട് മോടി പിടിപ്പിച്ചത് കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമാണെന്നും മഹുവ പറഞ്ഞു.

അദാനിക്കെതിരെ നിരന്തരം ചോദ്യങ്ങള്‍ ഉന്നയിക്കുന്നതുകൊണ്ടാണ് വേട്ടയാടപ്പെടുന്നത്. അടുത്തിടെയും അദാനി തന്നെ വിളിച്ച് ഉപദ്രവിക്കരുതെന്നും വിവാദത്തില്‍ നിന്ന്  ഒഴിവാക്കി തരാമെന്ന്  പറഞ്ഞെന്നും മഹുവ വെളിപ്പെടുത്തി. പോരാട്ടം തുടരുമെന്ന് മലയാളത്തില്‍ പറഞ്ഞാണ് മഹുവ സംഭാഷണം അവസാനിപ്പിച്ചത്. 

'എത്തിക്സ് കമ്മിറ്റി ചെയർമാനെ മഹുവ അപമാനിച്ചു, ഇന്ന് കറുത്ത ദിനം'; മൊയ്ത്രക്കെതിരെ ബിജെപി

മഹുവമൊയ്ത്ര

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അസ്സലാമു അലൈക്കും പറഞ്ഞാൽ മറുപടി, സിരി 'ജയ് ശ്രീറാം' കേൾക്കുന്നില്ല; ആപ്പിളിനെതിരെ തീവ്ര വലതുപക്ഷ പ്രവർത്തകൻ രംഗത്ത്
മമതയെ ഞെട്ടിച്ച് തൃണമൂൽ കോൺഗ്രസിലെ വിമത വിഭാഗം; ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ കൊൽക്കത്തയിലെ പാർട്ടി ആസ്ഥാനം പിടിച്ചടക്കി