
ദില്ലി: ജമ്മു എയർ ഫോഴ്സ് സ്റ്റേഷൻ സമീപം ഡ്രോൺ സാന്നിധ്യം കണ്ടെത്തി. ഇന്നലെ രാത്രിയാണ് ഡ്രോൺ കണ്ടത്. കഴിഞ്ഞ മാസം എയർ ഫോഴ്സ് സ്റ്റേഷന് നേരെ ഡ്രോൺ ആക്രമണം നടന്നിരുന്നു.
ഡ്രോൺ കണ്ടതോടെ സൈന്യം വെടിയുതിർത്തു. തുടർന്ന് ഇത് പാകിസ്ഥാൻ അതിർത്തി ഭാഗത്തേക്ക് പറന്നുപോയെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതു സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. കഴിഞ്ഞ ദിവസം അന്താരാഷ്ട്ര അതിർത്തിക്ക് സമീപം അരിനീയ സെക്ടറിലും ബിഎസ്എഫിന്റെ തെരച്ചിലിനിടയിൽ ഡ്രോൺ കണ്ടെത്തിയിരുന്നു. ഇന്ത്യയിലെ അതിർത്തി മേഖലയിലടക്കം എന്താണ് നടക്കുന്നതെന്നറിയാൻ പാകിസ്ഥാൻ ഇത്തരം ഡ്രോണുകളെ നിരീക്ഷണത്തിന് ഉപയോഗിക്കുന്നു എന്നുള്ള സംശയത്തിലാണ് സൈനികവൃത്തങ്ങൾ. ആക്രമണത്തിനും കള്ളക്കടത്തിനും ആയുധക്കടത്തിനുമൊക്കെ പാകിസ്ഥാനിൽ നിന്ന് കശ്മീരിലേക്ക് ഡ്രോൺ അയയ്ക്കുന്നു എന്ന നിഗമനത്തിലാണ് അന്വേഷണം മുമ്പോട്ട് പോകുന്നത്.
അതേസമയം, നിയന്ത്രണരേഖയിലെയും അന്താരാഷ്ട്ര അതിർത്തിയിലെയും സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഇന്ന് ജമ്മുവിലെത്തും. അദ്ദേഹം ഇന്നലെ കശ്മീരിൽ സന്ദർശനം നടത്തിയിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam