മുംബൈയില്‍ ലിറ്ററിന് 107 രൂപയും കടന്ന് പെട്രോള്‍ വില, ഡീസല്‍ നൂറിന് തൊട്ടരികെ

By Web TeamFirst Published Jul 15, 2021, 10:32 AM IST
Highlights

ഭോപ്പാലില്‍ മുംബൈയിലേതിനേക്കാള്‍ കൂടുതല്‍ വിലയിലാണ് പെട്രോളും ഡീസലും വില്‍ക്കുന്നത്. 109.89 രൂപ പെട്രോളിനും 98.67 രൂപ ഡീസലിനുമായി.
 

മുംബൈ: മുംബൈ നഗരത്തില്‍ പെട്രോള്‍ വില 107.54 രൂപയും കടന്നു. ഡീസല്‍ വില 97.45 രൂപയുമായി. വ്യാഴാഴ്ച പെട്രോളിന് 35പൈസയും ഡീസലിന് 15 പൈസയും വര്‍ധിച്ചിരുന്നു. ദില്ലിയില്‍ പെട്രോളിന് 101.54 രൂപയാണ് വില. ഡീസലിന് 89.87 രൂപയും. ഭോപ്പാലില്‍ മുംബൈയിലേതിനേക്കാള്‍ കൂടുതല്‍ വിലയിലാണ് പെട്രോളും ഡീസലും വില്‍ക്കുന്നത്. 109.89 രൂപ പെട്രോളിനും 98.67 രൂപ ഡീസലിനുമായി. കൊല്‍ക്കത്തയില്‍ 101.74 രൂപയാണ് പെട്രോള്‍ വില. സംസ്ഥാനങ്ങള്‍ ചുമത്തുന്ന നികുതിയനുസരിച്ച് വിവിധ സംസ്ഥാനങ്ങളില്‍ വിലയില്‍ മാറ്റം വരും.

രാജ്യത്ത് ഇന്ധന വില വര്‍ധനക്കെതിരെ ജൂലൈ ഏഴുമുതല്‍ കോണ്‍ഗ്രസ് സമരം നടത്തുകയാണ്. മഴക്കാല പാര്‍ലമെന്റ് സമ്മേളനത്തിലും വിഷയം ഉന്നയിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ച സാഹചര്യത്തില്‍ ഇന്ധനവിലയില്‍ സമീപകാലത്തൊന്നും കുറവ് വരില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. രാജ്യത്ത് ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ 85 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ്.

തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 103 രൂപ 53 പൈസയും ഡീസൽ ലിറ്ററിന് 96 രൂപ 47 പൈസയുമായി. ക്രൂഡ് വിലയിൽ മൂന്നു ദിവസത്തിനിടെ രണ്ടു ശതമാനം ഇടിവുണ്ടായിട്ട് കൂടി രാജ്യത്ത് വില ഉയരുകയാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!