
ദില്ലി : എയർ ഇന്ത്യാ വിമാനത്തിൽ വയോധികയ്ക്ക് നേരെ യാത്രക്കാരൻ മൂത്രമൊഴിച്ച സംഭവത്തിന് പിന്നാലെ, ഇൻഡിഗോ വിമാനത്തിലും യാത്രക്കാർക്ക് നേരെ മദ്യപ സംഘത്തിന്റെ അതിക്രമം. ദില്ലി-പാറ്റ്ന ഇൻഡിഗോ വിമാനത്തിൽ ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. മദ്യപിച്ച മൂന്നംഗ യാത്രാസംഘം വിമാനത്തിൽവെച്ച് അപമര്യാദയായി പെരുമാറുകയായിരുന്നു. മദ്യപിച്ച ശേഷം വിമാനത്തിൽ കയറിയ സംഘം ആദ്യം ബഹളം വെക്കാൻ തുടങ്ങി. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യമുണ്ടായതോടെ എയർഹോസ്റ്റസ് ഇടപെട്ടു. എന്നാൽ സംഘം എയർഹോഴ്സിന് നേരെയും അതിക്രമം തുടർന്നു. പറ്റ്നയിലെത്തിയ ഉടനെ സംഘത്തിലെ രണ്ട് പേരെ സിഐഎസ്എഫിന് കൈമാറി. ഒരാൾ പാറ്റ്ന വിമാനത്താവളത്തിൽ നിന്ന് രക്ഷപ്പെട്ടതായാണ് വിവരം. സംഭവം സ്ഥിരീകരിച്ച ഇൻഡിഗോ വിമാനക്കമ്പനി, പരാതി പൊലീസിന് കൈമാറിയതായും വിശദീകരിച്ചു.
എയർഹോസ്റ്റസുമാരോട് മോശമായി പെരുമാറിയ രണ്ട് റഷ്യൻ പൗരൻമാരെ ഗോവയിൽ വിമാനത്തിൽ നിന്നും ഇറക്കിവിട്ടു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam