
ഇംഫാല്‍: മണിപ്പൂരിലെ ഉഖ്‌റുലിന് സമീപം 5.1 തീവ്രതയുള്ള ഭൂചലനം. ചൊവ്വാഴ്‌ച പുലര്‍ച്ചെ 02.39നാണ് ഭൂചലനം രേഖപ്പെടുത്തിയത്. നാശനഷ്‌ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഉഖ്‌റുലില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ.
പാംഗോങ് മേഖലയില്‍ ചൈനീസ് കടന്നുകയറ്റ ശ്രമം; ഇന്ത്യ സൈനിക വിന്യാസം വര്‍ധിപ്പിച്ചു
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം തുടര്‍ക്കഥയാവുകയാണ്. അയല്‍ സംസ്ഥാനമായ മിസോറമില്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് 27ന് തുടര്‍ച്ചയായ ചലനങ്ങള്‍ അനുഭവപ്പെട്ടിരുന്നു. 5.3, 3.6, 4.1 എന്നിങ്ങനെയാണ് റിക്‌ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തിയ തീവ്രത. ഒരു മണിക്കൂറിനിടെയായിരുന്നു മൂന്ന് ചലനങ്ങളും.
ഡോ കഫീൽ ഖാന് ജാമ്യം; ഡോക്ടർക്ക് മേൽ ചുമത്തിയ ദേശീയ സുരക്ഷാ നിയമം കോടതി എടുത്തു കളഞ്ഞു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam