വീട് പണിയാൻ എടുത്ത കുഴിയിൽ എട്ടാം ക്ലാസുകാരൻ കണ്ടെത്തിയ നിധി, ചെമ്പ് പാത്രത്തിൽ സൂക്ഷിച്ച നിലയിൽ, കര്‍ണാടകയിൽ കിട്ടിയത് 70 ലക്ഷത്തിന്റെ സ്വർണ്ണം

Published : Jan 13, 2026, 01:49 AM IST
Ancient gold ornaments found in Lakkundi Karnataka house construction site

Synopsis

കർണാടകയിലെ ലക്കുണ്ടി ഗ്രാമത്തിൽ വീടിന്റെ അടിത്തറ കുഴിക്കുന്നതിനിടെ ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ്ണാഭരണ ശേഖരം കണ്ടെത്തി. എട്ടാം ക്ലാസ്സുകാരന്റെ സത്യസന്ധതയെ തുടർന്ന് അധികൃതർ സ്ഥലത്തെത്തി ആഭരണങ്ങൾ കസ്റ്റഡിയിലെടുത്തു.  

ബെംഗളൂരു: കർണാടകയിലെ ചരിത്രപ്രസിദ്ധമായ ലക്കുണ്ടി ഗ്രാമത്തിൽ വീടിന്റെ അടിത്തറ പാകുന്നതിനായി മണ്ണുമാറ്റുന്നതിനിടെ അവിചാരിതമായി ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ്ണാഭരണ ശേഖരം കണ്ടെത്തി. ഏകദേശം 60 മുതൽ 70 ലക്ഷം രൂപ വരെ വിപണി മൂല്യം കണക്കാക്കുന്ന 22 സ്വർണ്ണ ഇനങ്ങളാണ് ഒരു ചെമ്പ് പാത്രത്തിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയത്. നിലവിലുള്ള വീട് വികസിപ്പിക്കുന്നതിനായി അടിത്തറ കുഴിക്കുന്നതിനിടെയാണ് ഈ അമൂല്യ ശേഖരം ശ്രദ്ധയിൽപ്പെട്ടത്. ഈ കണ്ടെത്തലിന് പിന്നിൽ പ്രജ്വൽ എന്ന എട്ടാം ക്ലാസ്സുകാരന്റെ സത്യസന്ധമായ ഇടപെടലുണ്ട്. മണ്ണുമാറ്റുന്നതിനിടെ പാത്രം ആദ്യം കണ്ടത് പ്രജ്വലായിരുന്നു. വിവരം മറച്ചുവെക്കാതെ കുട്ടി ഉടൻ തന്നെ വീട്ടുകാരെയും ഗ്രാമത്തിലെ മുതിർന്നവരെയും അറിയിച്ചു. തുടർന്ന് ഗ്രാമവാസികൾ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

ഗദഗ് എസ്.പി രോഹൻ ജഗദീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ആഭരണങ്ങൾ പരിശോധിച്ചു. ഏകദേശം 470 ഗ്രാം സ്വർണ്ണമാണ് കണ്ടെടുത്തതെന്നും ഇവ സർക്കാർ കസ്റ്റഡിയിലേക്ക് മാറ്റിയതായും പൊലീസ് അറിയിച്ചു. അതേസമയം, കണ്ടെത്തിയ സ്വർണ്ണം സാങ്കേതികമായി നിധി വിഭാഗത്തിൽ ഉൾപ്പെടുത്താൻ കഴിയുമോ എന്നത് സംശയമാണെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വ്യക്തമാക്കി. വീടിന്റെ അടുക്കള ഭാഗത്ത്, കൃത്യമായി പറഞ്ഞാൽ പഴയ കാലത്തെ അടുപ്പിന് സമീപത്തായാണ് ഈ പാത്രം കണ്ടെത്തിയത്. പണ്ട് കാലത്ത് ബാങ്ക് സൗകര്യങ്ങളോ ലോക്കറുകളോ ഇല്ലാത്തതിനാൽ, പൂർവ്വികർ തങ്ങളുടെ സമ്പാദ്യം സുരക്ഷിതമായി വെക്കാൻ അടുക്കള ഭാഗത്തെ തറയ്ക്കടിയിൽ കുഴിച്ചിടാറുള്ള പതിവുണ്ട്. അത്തരത്തിൽ ആ കുടുംബം ശേഖരിച്ചുവെച്ച ആഭരണങ്ങളാണ് ഇതെന്നാണ് പ്രാഥമിക നിഗമനം.

കണ്ടെത്തിയ ആഭരണങ്ങളിൽ പലതും പൊട്ടിയ നിലയിലായതും ഇതിനെ 'നിധി' വിഭാഗത്തിൽ നിന്ന് ഒഴിവാക്കാൻ കാരണമായി. പുരാതനമായ സ്വർണ്ണ നാണയങ്ങളോ ചരിത്രരേഖകളോ ഇതിനൊപ്പം ഇല്ലാത്തതിനാൽ ഇവയുടെ കാലപ്പഴക്കം നിർണ്ണയിക്കാൻ ശാസ്ത്രീയ പരിശോധനകൾ ആവശ്യമാണ്. കല്യാണ ചാലൂക്യരുടെ കാലത്തെ ശില്പകലയ്ക്ക് പ്രസിദ്ധമായ ലക്കുണ്ടി ഗ്രാമത്തിൽ ഇത്തരം കണ്ടെത്തലുകൾ മുമ്പും ഉണ്ടായിട്ടുള്ളതിനാൽ ആഭരണങ്ങളുടെ ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ച് പുരാവസ്തു വകുപ്പ് വിശദമായ പഠനം നടത്തും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഗംഗാതീരത്ത് വ്യത്യസ്ത കാഴ്ചയായി ഇറ്റാലിയൻ യുവതി, ലോകത്ത് ഏറ്റവും മാന്ത്രികമായ ഇടം ഇന്ത്യയെന്ന്, പ്രയാഗ്‌രാജ് മാഘമേളയിൽ ഹരിഭജനവുമായി ലുക്രേഷ്യ
1947 ഓ​ഗസ്റ്റ് 15ന് ശേഷം ആദ്യം, മകരസംക്രാന്തിക്ക് സൗത്ത് ബ്ലോക്ക് വിടാൻ നരേന്ദ്ര മോദി, പ്രധാനമന്ത്രിയുടെ പുതിയ ഓഫിസ് ഇനി സേവ തീര്‍ഥില്‍