
ദില്ലി:നിലവിലെ ഇലക്ട്രൽ ബോണ്ട് സംവിധാനം സുതാര്യമല്ലെന്ന് സുപ്രീംകോടതി പരാമർശിച്ചു.ഭരണകക്ഷിക്ക് എന്തുകൊണ്ടാണ് കൂടുതൽ സംഭാവന കിട്ടുന്നതെന്ന് കോടതി ചോദിച്ചു.എല്ലാവർക്കും തുല്യത ഉറപ്പാക്കുന്ന പദ്ധതി എന്തുകൊണ്ട് സർക്കാരിന് കൊണ്ടു വന്നു കൂടെന്നും കോടതി ചോദിച്ചു.സർക്കാരിന് ആരൊക്കെ സംഭാവന നല്കുന്നു എന്ന് പ്രതിപക്ഷത്തിന് അറിയില്ല.എന്നാൽ പ്രതിപക്ഷത്തിന് സംഭാവന നല്കുന്നവരുടെ വിവരം സർക്കാരിന് അറിയാനാകും .കള്ളപ്പണം തെരഞ്ഞെടുപ്പിലേക്ക് വരുന്നത് തടയാനാണ് പദ്ധതിയെന്ന് കേന്ദ്രസർക്കാർ വിശദീകരിച്ചു.ബാങ്കുകൾ വഴി വാങ്ങുന്ന ബോണ്ടുകൾ കള്ളപ്പണം തടയും.പദ്ധതിക്ക് രഹസ്യസ്വഭാവം അനിവാര്യമെന്നും എന്നാൽ സുതാര്യതയുണ്ടെന്നും കേന്ദ്രം വാദിച്ചു.
ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപി ചിലവാക്കിയത് 1264 കോടി
വരുമാനം വെളിപ്പെടുത്തി ബിജെപി; ഒറ്റ വര്‍ഷം കൊണ്ട് 1383 കോടിയുടെ വര്‍ധന, കോണ്‍ഗ്രസിനും നേട്ടം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam