Asianet News MalayalamAsianet News Malayalam

രാഷ്ട്രീയപാർട്ടികളുടെ ഇലക്ട്രൽബോണ്ടുകളുടെ ഉറവിടം ജനം അറിയേണ്ടെന്ന് അറ്റോര്‍ണി ജനറല്‍,കോടതി ഇടപെടരുതെന്ന് വാദം

ഇലക്ട്രൽ ബോണ്ടുകൾക്ക് എതിരായ ഹർജികൾ സുപ്രീം കോടതിയുടെ അഞ്ച് അംഗ ഭരണഘടന ബെഞ്ച് നാളെ മുതൽ പരിഗണിക്കാൻ ഇരിക്കെ കോടതിക്ക് എഴുതി നൽകിയ വാദത്തിലാണ് അറ്റോർണി ജനറൽ നിലപാട് വ്യക്തമാക്കിയത്

attorney gerneral against publication of political parties electoral bond details
Author
First Published Oct 30, 2023, 1:04 PM IST

രാഷ്ട്രീയ പാർട്ടികൾക്ക് ഇലക്ട്രൽ ബോണ്ടുകളിലൂടെ ലഭിക്കുന്ന സംഭാവനകളുടെ ഉറവിടം അറിയാനുള്ള അവകാശം ജനങ്ങൾക്ക് ഇല്ലെന്ന് അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി. ഇലക്ട്രൽ ബോണ്ടുകൾ നിയന്ത്രിക്കാൻ കോടതി ഇടപെടരുത്.  ഇലക്ട്രൽ ബോണ്ടുകൾക്ക് എതിരായ ഹർജികൾ സുപ്രീം കോടതിയുടെ അഞ്ച് അംഗ ഭരണഘടന ബെഞ്ച് നാളെ മുതൽ പരിഗണിക്കാൻ ഇരിക്കെ കോടതിക്ക് എഴുതി നൽകിയ വാദത്തിലാണ് അറ്റോർണി ജനറൽ നിലപാട് വ്യക്തമാക്കിയത്.  ഇലക്ട്രൽ ബോണ്ടുകളിലൂടെ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിക്കുന്ന സംഭാവനകളുടെ ഉറവിടം അറിയുന്നത് ജനങ്ങളുടെ മൗലിക അവകാശമാണെന്ന ഹർജിക്കാരുടെ വാദം അറ്റോർണി ജനറൽ തള്ളി. സംഭാവന നൽകുന്നവരുടെ വിശദംശങ്ങൾ രഹസ്യമായി സൂക്ഷിക്കണം എന്നാണ് ചട്ടത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഇതിൽ മാറ്റം വരുത്തേണ്ട കാര്യമില്ലെന്നും എജി ചൂണ്ടിക്കാട്ടി.

Follow Us:
Download App:
  • android
  • ios