'14 കോടി രൂപയിലേറെ സ്വത്തുക്കള്‍'; വിജയ് മല്യയുടെ ഫ്രാന്‍സിലെ ആസ്‍തികള്‍ ഇഡി കണ്ടുകെട്ടി

Published : Dec 04, 2020, 07:26 PM ISTUpdated : Dec 04, 2020, 07:52 PM IST
'14 കോടി രൂപയിലേറെ സ്വത്തുക്കള്‍'; വിജയ് മല്യയുടെ ഫ്രാന്‍സിലെ ആസ്‍തികള്‍ ഇഡി കണ്ടുകെട്ടി

Synopsis

വിജയ് മല്യയെ വിദേശത്ത് നിന്നും തിരികെ എത്തിക്കാനുള്ള രഹസ്യ നടപടികള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ബ്രിട്ടനിലാണ് വിജയ് മല്യ ഉള്ളത്.   

പാരിസ്: വായ്‍പാ തട്ടിപ്പ് നടത്തി ബ്രിട്ടണിലേക്ക് മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യയുടെ ഫ്രാന്‍സിലെ ആസ്‍തികള്‍ ഇഡി കണ്ടുകെട്ടി. പതിനാല് കോടി രൂപയിലേറെ വിലമതിക്കുന്ന സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. ഇഡിയുടെ അഭ്യര്‍ത്ഥന പ്രകാരം ഫ്രാന്‍സ്  അധികൃതർ സ്വത്തുക്കള്‍ പിടിച്ചെടുക്കുകയായിരുന്നു.

കിങ് ഫിഷറിന്‍റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് വൻ തുക വിദേശത്തേക്ക് കടത്തിയതായി  കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കണ്ടെത്തിയെന്ന് ഇഡി അറിയിച്ചു. വിജയ് മല്യയെ വിദേശത്ത് നിന്നും തിരികെ എത്തിക്കാനുള്ള രഹസ്യ നടപടികള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ബ്രിട്ടനിലാണ് വിജയ് മല്യ ഉള്ളത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'കേരളം' അംഗീകരിച്ചത് ബിജെപി-സിപിഎം രഹസ്യ ധാരണ, ഇന്നത്തോടെ കൂടുതൽ തെളിഞ്ഞെന്ന് മമത; ബംഗാളിനോട് കേന്ദ്രത്തിന് വിവേചനമെന്നും വിമ‍ർശനം
മാർച്ച് 1 നും 10 നും ഇടയിൽ 3 തുടർ സന്ദർശനം തീരുമാനിച്ച് പ്രധാനമന്ത്രി മോദി, ലക്ഷ്യം തമിഴ്നാട് തെരഞ്ഞെടുപ്പ് പ്രചരണം? കേന്ദ്ര പദ്ധതികളും പ്രഖ്യാപിക്കും