ഹോസ്റ്റൽ മുറിയിൽ എഞ്ചിനീയറിങ് വിദ്യാർത്ഥിനി മരിച്ച നിലയിൽ; റാ​ഗിങ്ങെന്ന് കുടുംബം

Published : Mar 29, 2023, 08:12 AM IST
ഹോസ്റ്റൽ മുറിയിൽ എഞ്ചിനീയറിങ് വിദ്യാർത്ഥിനി മരിച്ച നിലയിൽ; റാ​ഗിങ്ങെന്ന് കുടുംബം

Synopsis

കോളേജ് ഹോസ്റ്റലിലെ മുറിയിൽ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. തുടർച്ചയായുള്ള റാ​ഗിങ്ങാണ് മരണത്തിന് കാരണമെന്ന് വീട്ടുകാർ ആരോപിച്ചു.

ജാജ്പൂർ: എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒഡീഷയിലെ ജാജ്പൂരിലാണ് 18കാരിയായ പോളിടെക്നിക് വിദ്യാർത്ഥിനിയെ ചൊവ്വാഴ്ച്ച ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കോളേജ് ഹോസ്റ്റലിലെ മുറിയിൽ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. തുടർച്ചയായുള്ള റാ​ഗിങ്ങാണ് മരണത്തിന് കാരണമെന്ന് വീട്ടുകാർ ആരോപിച്ചു.

മകളെ കോളേജ് പ്ലേസ്മെന്റിൽ സെലക്ടറ്റ് ചെയ്തതായി ഒരു വിദ്യാർത്ഥി മെസേജ് ചെയ്തിരുന്നു. എന്നാൽ അതിന് ഹാജരാവാകാൻ അവളെ അനുവദിക്കില്ലെന്നും അയാൾ പറഞ്ഞു. തുടർന്ന് കഴിഞ്ഞ ദിവസം അവളെ മറ്റൊരാൾ മർദ്ദിച്ചു. ഹോസ്റ്റലിൽ താമസിക്കേണ്ടതിനാൽ കോളേജ് അധികൃതരോട് പറയാൻ മകൾക്ക് ഭയമായിരുന്നു-പെൺകുട്ടിയുടെ മാതാവ് പറയുന്നു. മൂന്നാം വർഷ ഇലകട്രിക്കൽ എഞ്ചിനീയറിങ് വിദ്യാർത്ഥിയാണ് മരിച്ചത്. വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുക്കുമെന്ന് പേടിച്ചാണ് പരാതി കൊടുക്കാതിരുന്നതെന്നും മാതാവ് കൂട്ടിച്ചേർത്തു.

ഖത്തറില്‍ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരണസംഖ്യ 11 ആയി

അതേസമയം, കോളേജിനെതിരെ പ്രതിഷേധവുമായി പെൺകുട്ടിയുടെ വീട്ടുകാർ രം​ഗത്തെത്തി. കോളേജ് അധികൃതർക്ക് മരണത്തിൽ ഉത്തരവാദിത്തമുണ്ടെന്നും തുടർച്ചയായുള്ള റാ​ഗിങ്ങാണ് മകളുടെ മരണത്തിന് കാരണമെന്നും അവർ ആരോപിച്ചു. സാധ്യമായ എല്ലാ വഴികളിലൂടെയും കേസ് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'രാജ്യത്തിന് ഒരു ഫുൾ ടൈം പ്രതിപക്ഷ നേതാവ് വേണം, ജനവിരുദ്ധ ബില്ല് പാർലമെന്‍റ് പരിഗണിച്ചപ്പോള്‍ രാഹുൽ BMW ബൈക്ക് ഓടിക്കുകയായിരുന്നു ': ജോണ്‍ ബ്രിട്ടാസ്
ഓടുന്ന ട്രെയിനിൽ ചാടിക്കയറുന്നതിനിടെ അപകടം; 26കാരൻ്റെ ഇടംകൈ റെയിൽവേ ട്രാക്കിൽ അറ്റുവീണു