ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് രാവിലെ 8.30ഓടെ ദോഹ മന്‍സൂറയില്‍ നാല് നില അപ്പാര്‍ട്ട്മെന്റ് കെട്ടിടം തകര്‍ന്നുവീണത്. 

ദോഹ: ഖത്തറില്‍ കഴിഞ്ഞ ബുധനാഴ്ച ബഹുനില അപ്പാര്‍ട്ട്മെന്റ് കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടിയാണ് ഏറ്റവുമൊടുവില്‍ കണ്ടെടുത്തത്. ഇവര്‍ രണ്ട് പേരും പാകിസ്ഥാന്‍ സ്വദേശികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് രാവിലെ 8.30ഓടെ ദോഹ മന്‍സൂറയില്‍ നാല് നില അപ്പാര്‍ട്ട്മെന്റ് കെട്ടിടം തകര്‍ന്നുവീണത്. ഇതുവരെ മരണം സ്ഥിരീകരിച്ച 11 പേരില്‍ ആറ് പേരും ഇന്ത്യക്കാരാണ്. ഇവരില്‍ തന്നെ നാല് പേര്‍ മലയാളികളും. മരിച്ച മറ്റ് അഞ്ച് പേര്‍ പാകിസ്ഥാന്‍ പൗരന്മാരാണ്. 

മലപ്പുറം പൊന്നാനി സ്വദേശി അബു ടി മമ്മാദൂട്ടി (45), മലപ്പുറം നിലമ്പൂര്‍ സ്വദേശി മുഹമ്മദ് ഫൈസല്‍, മലപ്പുറം പൊന്നാനി മാറഞ്ചേരി സ്വദേശി നൗഷാദ് മണ്ണറയില്‍ (44), കാസര്‍കോട് പുളിക്കൂര്‍ സ്വദേശി മുഹമ്മദ് അഷ്റഫ് (38) എന്നിവരാണ് അപകടത്തില്‍ മരിച്ച മലയാളികള്‍. ഇവര്‍ക്ക് പുറമെ ജാര്‍ഖണ്ഡ് സ്വദേശിയായ ആരിഫ് അസീസ് മുഹമ്മദ് ഹസന്‍ (26), ആന്ധ്രാപ്രദേശ് ചിരാന്‍പള്ളി സ്വദേശി ശൈഖ് അബ്‍ദുല്‍നബി ശൈഖ് ഹുസൈന്‍ (61) എന്നിവര്‍ക്കും ദുരന്തത്തില്‍ ജീവന്‍ നഷ്ടമായി.

Read also: ഒരാഴ്ച മുമ്പ് കാണാതായ പ്രവാസി യുവാവിന്റെ മൃതദേഹം മോർച്ചറിയിൽ