'ഐഎസുമായി ​ഓൺലൈൻ ബന്ധം, ഭീകരാക്രമണത്തിന് പദ്ധതിയിട്ടു'; തമിഴ്നാട്ടിൽ എൻജിനീയറിങ് വിദ്യാർഥി അറസ്റ്റിൽ

By Web TeamFirst Published Jul 31, 2022, 5:53 PM IST
Highlights

ശനിയാഴ്ച പുലർച്ചെ നാലിനാണ് വിദ്യാർഥിയെ വീട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്.  35 കിലോമീറ്റർ അകലെ വെല്ലൂരിലെ ആനക്കട്ട് പൊലീസ് സ്റ്റേഷനിലേക്കാണ് ഇയാളെ കൊണ്ടുവന്നത്. രാവിലെ തുടങ്ങിയ ചോദ്യം ചെയ്യൽ മണിക്കൂറുകളോളം നീണ്ടു.

ചെന്നൈ: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നാരോപിച്ച്  തമിഴ്നാട്ടിൽ എൻജിനീയറിങ് വിദ്യാർഥിയെ ഇന്റലിജന്റ്സ് ബ്യൂറോ അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ തിരുപ്പത്തൂർ അമ്പൂരിൽ നിന്നുള്ള വിദ്യാർതി മീർ അനസ് അലി എന്ന 22കാരനെയാണ് അറസ്റ്റ് ചെയ്തത്. വിദ്യാർഥി ഐഎസുമായി ഓൺലൈൻ മുഖേന ബന്ധപ്പെടുന്നുണ്ടെന്ന് വ്യക്തമായതിനെ തുടർന്നാണ് അറസ്റ്റെന്നും ഐബി അറിയിച്ചു. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. റാണിപ്പേട്ടയിലെ മേൽവിഷാരത്തെ സ്വകാര്യ കോളേജിൽ എൻജിനീയറിങ് (മെക്കാനിക്കൽ) മൂന്നാം വർഷ വിദ്യാർത്ഥിയാണ് മീർ അനസ് അലി.

അനസിന്റെ ഓൺലൈൻ ഇടപെടലുകൾ സംശയം ജനിപ്പിച്ചതിനെ തുടർന്നാണ് ഇന്റലിജൻസ് ബ്യൂറോ നിരീക്ഷിക്കാൻ തുടങ്ങിയതെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച പുലർച്ചെ നാലിനാണ് വിദ്യാർഥിയെ വീട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്.  35 കിലോമീറ്റർ അകലെ വെല്ലൂരിലെ ആനക്കട്ട് പൊലീസ് സ്റ്റേഷനിലേക്കാണ് ഇയാളെ കൊണ്ടുവന്നത്. രാവിലെ തുടങ്ങിയ ചോദ്യം ചെയ്യൽ മണിക്കൂറുകളോളം നീണ്ടു. അനസിന് ഐഎസുമായി ബന്ധമുണ്ടെന്നും ടെലിഗ്രാം, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് സംഘടനയുമായി ആശയവിനിമയം നടത്തിയിരുന്നതായും പൊലീസ് പറഞ്ഞു.

'രാജ്യത്തിനുള്ളിലെ വിഘടനവാദ പ്രസ്ഥാനങ്ങളെ തോക്ക് കൊണ്ട് തന്നെയാണ് നേരിടേണ്ടത്': തമിഴ്നാട് ഗവർണർ ആർ.എൻ.രവി

അമുസ്‌ലിംകളിൽ ഭയം വളർത്താനും പ്രമുഖനെ കൊലപ്പെടുത്താനും തീവ്രവാദ ആക്രമണങ്ങൾ നടത്താനും സംഘടനയുമായി ചേർന്ന് ഗൂഢാലോചന നടത്തിയതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ശനിയാഴ്ച അർദ്ധരാത്രിയോടെ വിദ്യാർഥിയെ വെല്ലൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയി. 

ഐഎസിനെ സഹായിക്കുന്നയാള്‍ തിരുവനന്തപുരത്ത്? ജില്ലയില്‍ എന്‍ഐഎ റെയ്ഡ്

തിരുവനന്തപുരം: ഐഎസ്ഐഎസിനെ സഹായിക്കാൻ പ്രവർത്തിക്കുന്നു എന്ന് എൻഐഎ കണ്ടെത്തിയ സാത്തിക് ബാച്ചക്ക് വേണ്ടി തിരുവനന്തപുരം ജില്ലയിലും വ്യാപക തെരച്ചിൽ. തമിഴ്നാട് സ്വദേശിയായ സാത്തിക്കിന് വേണ്ടി കഴിഞ്ഞ നാല് മാസമായി എൻഐഎ തെരച്ചിൽ തുടരുമ്പോഴാണ് കേരളത്തിലും എത്തിയത്.

കഴിഞ്ഞ ഫെബ്രുവരിയിൽ മയിലാടുംതുറൈയിൽ വച്ച് പൊലീസുകാരെ അപകടപ്പെടുത്തി സാത്തിക്കും സംഘവും രക്ഷപ്പെട്ടിരുന്നു. ഐഎസ്ഐഎസിന് വേണ്ടി ഫണ്ട് സ്വരൂപിക്കുന്നു വിഘടനവാദ സംഘടനങ്ങൾ രൂപീകരിച്ച് ഐഎസ്ഐഎസ് റിക്രൂട്ടിംഗിൽ പങ്കാളിയാകുന്നു തുടങ്ങിയ കണ്ടെത്തലാണ് സാത്തിക്ക് ബാച്ചക്ക് എതിരെയുള്ളത്. തിരുവനന്തപുരത്ത് നടന്ന പരിശോധനയിൽ ചില ഇലക്ട്രോണിക്ക് ഉപകരണങ്ങളും രേഖകളും കണ്ടെടുത്തതായി  എൻഐഎ വ്യക്തമാക്കി. 

click me!