എംഎൽഎമാർക്ക് 10കോടിയും മന്ത്രിസ്ഥാനവും വാ​ഗ്ദാനം, സർക്കാറിനെ വീഴ്ത്താൻ ശ്രമിക്കുന്നു; ബിജെപിക്കെതിരെ കോൺ​ഗ്രസ്

Published : Jul 31, 2022, 05:04 PM ISTUpdated : Jul 31, 2022, 10:51 PM IST
എംഎൽഎമാർക്ക് 10കോടിയും മന്ത്രിസ്ഥാനവും വാ​ഗ്ദാനം, സർക്കാറിനെ വീഴ്ത്താൻ ശ്രമിക്കുന്നു; ബിജെപിക്കെതിരെ കോൺ​ഗ്രസ്

Synopsis

സ്വന്തം അഴിമതി മറച്ചുവെക്കാൻ ബിജെപിക്കെതിരെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസ് ഗൂഢാലോചന നടത്തിയെന്ന് മുതിർന്ന ബിജെപി നേതാവ് ബാബുലാൽ മറാണ്ടി പറഞ്ഞു

റാഞ്ചി: എംഎൽഎയ്ക്കും 10 കോടി രൂപയും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്ത് ജാർഖണ്ഡിലെ ജെഎംഎം-കോൺ​ഗ്രസ് സർക്കാരിനെ താഴെയിറക്കാൻ ബിജെപി ശ്രമിക്കുന്നതായി കോൺ​ഗ്രസ്.  പശ്ചിമ ബംഗാളിൽ വൻതുകയുമായി അറസ്റ്റിലായ മൂന്ന് എംഎൽഎമാർക്കെതിരെ പൊലീസിൽ പരാതി നൽകിയതായും കോൺഗ്രസ് അറിയിച്ചു. ജാർഖണ്ഡിൽ സർക്കാർ രൂപീകരിച്ചാൽ മന്ത്രിസ്ഥാനവും 10 കോടി രൂപയും നൽകാമെന്ന് പറഞ്ഞാണ്  എംഎൽഎമാരെ പ്രലോഭിപ്പിക്കുന്നത്. ബം​ഗാളിൽ അറസ്റ്റിലായ എംഎൽഎമാർ തനിക്ക് പണവും പദവിയും വാ​ഗ്ദാനം ചെയ്തെന്നും ഇവർക്കെതിരെ  മറ്റൊരു കോൺ​ഗ്രസ്  എംഎൽഎ കുമാർ ജയമംഗൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് റാഞ്ചിയിൽ വാർത്താ സമ്മേളനത്തിൽ കോൺഗ്രസ് മന്ത്രി ആലംഗീർ ആലം പറഞ്ഞു. 

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പശ്ചിമ ബംഗാൾ പൊലീസ് ശനിയാഴ്ച കോൺഗ്രസ് എംഎൽഎമാരായ ഇർഫാൻ അൻസാരി, രാജേഷ് കച്ചാപ്പ്, നമാൻ ബിക്സൽ കൊങ്കാരി എന്നിവരെ അറസ്റ്റ് ചെയ്തത്. വാഹനത്തിൽ നിന്ന് വൻതുക കണ്ടെടുത്തു. ചോദ്യം ചെയ്യലിന് ശേഷം ഞായറാഴ്ച ഉച്ചയോടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. രാജേഷ് കച്ചപ്പും നമൻ ബിക്സൽ കൊങ്കാരിയും എന്നോട് കൊൽക്കത്തയിലേക്ക് വരാൻ ആവശ്യപ്പെടുകയും 10 കോടി രൂപ വാഗ്ദാനം ചെയ്യുകയും ചെയ്തു. അസം മുഖ്യമന്ത്രി ഹേമന്ത് ബിശ്വ ശർമയുമായി കൂടിക്കാഴ്ച നടത്താനായി കൊൽക്കത്തയിൽ നിന്ന് ഗുവാഹത്തിയിലേക്ക് പോകാനായിരുന്നു പദ്ധതിയെന്ന് ജയമംഗൾ ആരോപിച്ചു.

ഭവന നിർമ്മാണപദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസ്; സഞ്ജയ് റാവത്തിനെ കസ്റ്റഡിയിലെടുത്ത് ഇഡി

അഴിമതി നിരോധന നിയമം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ പ്രകാരം മൂന്ന് എം‌എൽ‌എമാർക്കെതിരെ നടപടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എംഎൽഎമാരിൽ നിന്ന് പണം കണ്ടെടുത്തതോടെ ഇവരെ സസ്പെൻഡ് ചെയ്തു. അതേസമയം, സ്വന്തം അഴിമതി മറച്ചുവെക്കാൻ ബിജെപിക്കെതിരെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസ് ഗൂഢാലോചന നടത്തിയെന്ന് മുതിർന്ന ബിജെപി നേതാവ് ബാബുലാൽ മറാണ്ടി പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'കൂലിക്കെടുത്തത് രണ്ട് പേരെ, കൊന്നൊടുക്കിയത് നൂറിലേറെ തെരുവുനായ്ക്കളെ', ഗ്രാമപഞ്ചായത്തിനെതിരെ കേസ്
യുപിയിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റർക്ക് ജാമ്യം‌; അറസ്റ്റിലായത് ജനുവരി 13ന്