
ദില്ലി : ഒടുവിൽ പിഎഫ് ഓപ്ഷൻ നൽകുന്നതിനുള്ള നടപടികളിലെ മെല്ലപ്പോക്ക് അവസാനിപ്പിച്ച് കേന്ദ്രം. ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പിഎഫ് പെന്‍ഷൻ ഓപ്ഷന്‍ നല്‍കുന്നതിനുള്ള ലിങ്ക് പ്രവര്‍ത്തനക്ഷമമായി. മെയ് മൂന്ന് വരെ സംയുക്ത ഓപ്ഷന്‍ നല്‍കാമെന്ന് ഇപിഎഫ്ഒ അറിയിച്ചു. ഉയർന്ന പിഎഫ് പെൻഷന് അവസരമൊരുക്കണമെന്ന സുപ്രീംകോടതി ഉത്തരവ് വന്ന് മൂന്ന് മാസം അധികൃതർ ഇതിനായുള്ള നടപടികൾ തുടങ്ങിയിരുന്നില്ല.
സുപ്രീം കോടതി വിധി പ്രകാരം ഓപ്ഷൻ നൽകാനുള്ള സമയം തീരാൻ പതിനൊന്ന് ദിവസം മാത്രമുള്ളപ്പോഴാണ് നടപടി ക്രമങ്ങൾ വ്യക്തമാക്കി കഴിഞ്ഞ ഇരുപതിന് സർക്കുലർ ഇറക്കിയത്. 2014 സെപ്റ്റംബർ ഒന്നിന് സർവീസിലുണ്ടായിരുന്ന ഇപ്പോഴും തുടരുന്നവർക്കും ആ തീയതിക്കു ശേഷം വിരമിച്ചവർക്കും സ്ഥാപനങ്ങളുമായി ചേർന്ന് സംയുക്ത ഓപ്ഷൻ നൽകാനാണ് അവസരം. ഇതിനായുള്ള ലിങ്ക് നിലവിൽ പ്രവർത്തനം തുടങ്ങി.
ഓപ്ഷൻ നൽകാനുള്ള സമയപരിധി കോടതി നിർദ്ദേശപ്രകാരം അടുത്ത മാസം മൂന്നിന് അവസാനിപ്പിക്കേണ്ടതാണ്. എന്നാൽ സാങ്കേതിക നടപടികൾ നീണ്ടതിനാൽ മേയ് മൂന്നു വരെ ഓപ്ഷൻ നൽകാമെന്ന് തൊഴിൽ മന്ത്രാലയം നിശ്ചയിക്കുകയായിരുന്നു. ഇതിന് കോടതിയുടെ പ്രത്യേക അനുമതി വേണ്ടെന്ന് ഉന്നത വൃത്തങ്ങൾ പറഞ്ഞു. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാന്‍ ഇപിഎഫ്ഒ കാലതാമസം വരുത്തുന്നതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു.
Read More : 'ഇന്ത്യ മതേതര രാജ്യം, ഹിന്ദുത്വത്തിന്റെ മഹത്വം മനസിലാക്കണം'; സ്ഥല നാമം മാറ്റണമെന്ന ഹർജിയിൽ സുപ്രീം കോടതി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam