
ലഖ്നൌ: തന്‍റെ അക്കൗണ്ടിൽ പെട്ടെന്നൊരു ദിവസം എത്തിയ തുക കണ്ട് അന്തംവിട്ട് കണ്ണുതള്ളി കർഷകൻ. 1,00,13,56,00,00,01,39,54,21,00,23,56,00,00,01,39,542 രൂപയാണ് ബാങ്ക് ബാലൻസായി കാണിച്ചത്. അതായത് ലോകത്തിലെ ഏറ്റവും ധനികന്‍റെ അക്കൗണ്ടിൽ ഉള്ളതിനേക്കാൾ തുക.
ഉത്തർപ്രദേശിലെ ഹാത്രാസിലെ ഒരു വിദൂര ഗ്രാമത്തിൽ ജീവിക്കുന്ന അജിത് എന്ന കർഷകനാണ് ഒറ്റ ദിവസം കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ ധനികനേക്കാൾ 'ധനിക'നായത്. ഏപ്രിൽ 24 ന് അജിത് അക്കൗണ്ടിൽ നിന്ന് ആദ്യം 1800 രൂപയും അതേ ദിവസം തന്നെ 1400 രൂപയും പിൻവലിച്ചിരുന്നു. എന്നാൽ ഏപ്രിൽ 25 ന് അദ്ദേഹത്തിന്റെ ബാങ്ക് ബാലൻസ് 1,00,13,56,00,00,01,39,54,21,00,23,56,00,00,01,39,542 രൂപയെന്ന് കാണിച്ചു. അജിത്തും കുടുംബവും മാത്രമല്ല, ആ ഗ്രാമം മുഴുവൻ ഞെട്ടിപ്പോയി.
ഇതെന്തോ ഓണ്‍ലൈൻ തട്ടിപ്പാണെന്ന് കുടുംബം ഭയപ്പെട്ടു. ഉടനെ ബാങ്കുമായി ബന്ധപ്പെട്ടപ്പോൾ സാങ്കേതിക തകരാറാണെന്ന് മറുപടി ലഭിച്ചു. എന്നിട്ടും അതേ ബാലൻസ് വീണ്ടും വീണ്ടും കാണിച്ചതോടെ അജിത് പൊലീസിനെ സമീപിച്ചു. സൈബർ ക്രൈം ഡിവിഷനിൽ അപേക്ഷ സമർപ്പിക്കാൻ നിർദേശം ലഭിച്ചു.നിലവിൽ അജിതിന്‍റെ അക്കൗണ്ട് മരവിപ്പിച്ച നിലയിലാണ്.
ലോകത്തിലെ ഏറ്റവും ധനികനും സ്പേസ് എക്സ് സിഇഒയുമായ ഇലോണ്‍ മസ്കിന്‍റെ അക്കൌണ്ടിലുള്ളതിനേക്കാൾ കൂടുതലായിരുന്നു അജിതിന്റെ ബാങ്ക് ബാലൻസ്. 14 അക്ക സംഖ്യയായ 2,84,17,69,27,10,400 രൂപയാണത്. എന്നാൽ അജിതിന്‍റെ അക്കൌണ്ടിൽ കാണിച്ചത് എണ്ണാൻ കഴിയാത്തത്ര തുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam