അധ്യാപികയെ ചെരുപ്പൂരി അടിച്ച് വിദ്യാർത്ഥിനി; പ്രകോപിതയായത് മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയതോടെ, വീഡിയോ പുറത്ത്

Published : Apr 22, 2025, 08:16 PM IST
അധ്യാപികയെ ചെരുപ്പൂരി അടിച്ച് വിദ്യാർത്ഥിനി; പ്രകോപിതയായത് മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയതോടെ, വീഡിയോ പുറത്ത്

Synopsis

"എന്‍റെ ഫോൺ തിരികെ തരുന്നോ അതോ ചെരിപ്പ് കൊണ്ട് അടിക്കണോ?" എന്ന് അധ്യാപികയോട് വിദ്യാർത്ഥിനി ആക്രോശിച്ചു.

വിജയനഗരം: കോളേജ് വിദ്യാർത്ഥിനി അധ്യാപികയെ ചെരിപ്പുകൊണ്ട് അടിക്കുന്ന വീഡിയോ പുറത്ത്. ആന്ധ്രാ പ്രദേശിലെ വിജയനഗരത്തിലെ രഘു എഞ്ചിനീയറിംഗ് കോളേജിലാണ് സംഭവം നടന്നത്.

മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയതോടെയാണ് വിദ്യാർത്ഥിനി പ്രകോപിതയായത്. വിദ്യാർത്ഥിനി അധ്യാപികയുമായി തർക്കിക്കുന്നത് വൈറലായ വീഡിയോയിൽ കാണാം. തുടർന്ന് രോഷാകുലയായ വിദ്യാർത്ഥിനി വിദ്യാർത്ഥിനി ചെരിപ്പുകൾ ഊരിമാറ്റി "എന്‍റെ ഫോൺ തിരികെ തരുമോ അതോ ചെരിപ്പ് കൊണ്ട് അടിക്കണോ?" എന്ന് അധ്യാപികയോട് ആക്രോശിച്ചു. ഫോണ്‍ തിരികെ ലഭിക്കാതിരുന്നതോടെ ചെരിപ്പൂരി അടിക്കുകയും ചെയ്തു. ഇതോടെ ഇരുവരും തമ്മിൽ കയ്യാങ്കളിയായി. വൈകാതെ സമീപത്തുണ്ടായിരുന്നവർ ഇരുവരെയും പിടിച്ചുമാറ്റി. 

വീഡിയോയ്ക്ക് താഴെ വ്യത്യസ്തമായ പ്രതികരണങ്ങൾ കാണാം- "ഇന്നത്തെ കുട്ടികൾ അധ്യാപകർക്ക് നൽകുന്ന ബഹുമാനമാണിത്. പിഴവ് കുട്ടികളുടേത് മാത്രമല്ല, മറിച്ച് മാതാപിതാക്കളുടേതും അധ്യാപകരുടേതും കൂടിയാണ്. ലക്ഷങ്ങൾ ഫീസ് വാങ്ങുന്ന അധ്യാപകർ ബഹുമാനം പ്രതീക്ഷിക്കുന്നത് ശരിയാണോ?" എന്നാണ് ഒരാളുടെ കമന്‍റ്.

മറ്റൊരാൾ മാതാപിതാക്കളെ കുറ്റപ്പെടുത്തി- "ഇവിടെ 100 ശതമാനം തെറ്റുകാർ മാതാപിതാക്കളാണ്. അവർ കുട്ടികളെ അമിതമായി ലാളിച്ചു വളർത്തുകയും അടിസ്ഥാന ഉത്തരവാദിത്തങ്ങൾ പഠിപ്പിക്കാതിരിക്കുകയും ചെയ്യുന്നു. ഭാവിയെ കുറിച്ച് ഓർക്കുമ്പോൾ പേടി തോന്നുന്നു". ചിലർ കുട്ടിയുടെ ഭാഗത്തു നിന്നും ചിന്തിച്ചു-, "എല്ലാത്തിനും നമ്മൾ കുട്ടികളെ കുറ്റപ്പെടുത്താൻ തിടുക്കം കാണിക്കുന്നു. അധ്യാപകർക്കും തെറ്റുപറ്റും"
 

കടത്തിയത് 900 എഞ്ചിനുകൾ, കിയ പ്ലാന്‍റിലെ മോഷണത്തിൽ ഒൻപത് പേർ അറസ്റ്റിൽ, രണ്ട് പേർ വിദേശികൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

2025 ലെ ഇന്ത്യക്കാരുടെ സെർച്ച് ഹിസ്റ്ററി പരസ്യമാക്കി ഗൂഗിൾ! ഐപിഎൽ മുതൽ മലയാളിയുടെ മാർക്കോയും ഇഡലിയും വരെ ലിസ്റ്റിൽ
എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി