വിവാഹ വീട്ടിൽ ആഘോഷത്തിനിടെ യുവാവിനെ തല്ലി യുവതി; പിന്നാലെ നാട്ടുകാരും ഇടപെട്ടു, കൂട്ടത്തല്ലായി; കേസെടുത്തില്ലെന്ന് ഹരിയാന പൊലീസ്

Published : Nov 19, 2025, 10:59 PM IST
Haryana Wedding

Synopsis

ഹരിയാനയിലെ നുഹിൽ വിവാഹാഘോഷത്തിനിടെ തന്നോട് അപമര്യാദയായി പെരുമാറിയ യുവാവിനെ നർത്തകിയായ യുവതി മർദിച്ചു. തുടർന്നുണ്ടായ സംഘർഷം കൂട്ടത്തല്ലിൽ കലാശിക്കുകയും ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു.

ഗുരുഗ്രാം: ഹരിയാനയിലെ നുഹിൽ വിവാഹ വീട്ടിലുണ്ടായ സംഘർഷത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. തന്നോട് അപമര്യാദയായി പെരുമാറാൻ ശ്രമിച്ച യുവാവിനെ വിവാഹാഘോഷങ്ങൾക്ക് പൊലിമയേകാൻ എത്തിയ നർത്തകി മർദിച്ചതാണ് കാരണം. ഈ അടിയും തിരിച്ചടിയും പിന്നീട് നാട്ടുകാരുൾപ്പെട്ട കൂട്ടത്തല്ലിന് കാരണമാവുകയായിരുന്നു. കാഴ്ചക്കാർ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയുമായിരുന്നു.

നുഹിലെ പച്‌ഗാവ് ഗ്രാമത്തിലാണ് സംഭവം. നാട്ടുകാരനായ വരൻ വീടിന് സമീപത്ത് നിർമ്മിച്ച താത്കാലിക സ്റ്റേജിൽ നൃത്തം ചെയ്യുകയായിരുന്ന നർത്തകിയോട് അശ്ലീല ചേഷ്ടകൾ കാണിച്ച് സ്പർശിക്കാൻ ശ്രമിച്ചതാണ് തർക്കങ്ങൾക്ക് കാരണം. സ്റ്റേജിൽ വച്ച് തന്നെ യുവതി വരൻ്റെ മുഖത്ത് ആഞ്ഞടിച്ചു. തൊട്ടുപിന്നാലെ ഇയാളും തിരിച്ചടിച്ചു.

സംഭവത്തിന് പിന്നാലെ കൂടുതൽ പേർ സ്റ്റേജിൽ കയറുകയും നർത്തകരും നാട്ടുകാരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയുമായിരുന്നു. പിന്നാലെ നർത്തകർ ഇവിടെ നിന്നും രക്ഷപ്പെട്ടു. വീഡിയോ ദൃശ്യം ശ്രദ്ധയിൽപെട്ടെന്നും ആരും പരാതി നൽകാത്തതിനാൽ കേസെടുത്തില്ലെന്നും ഹരിയാന പൊലീസ് വ്യക്തമാക്കി.

 

 

 

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'