
പാറ്റ്ന: പാറ്റ്നയിലെ മറൈൻ ഡ്രൈവിൽ ഗർഭിണിയായ യുവതിയെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ സ്കൂട്ടറിൽ നിന്ന് ബലമായി വലിച്ചിഴയ്ക്കുന്നതിൻ്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്തുവന്നു. പിന്നാലെ പൊതുജനരോഷം ഉയര്‍ന്നുവന്നു. സാമൂഹിക മാധ്യമങ്ങളിൽ ഈ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വീഡിയോയിൽ, സ്കൂട്ടറിൽ നിന്ന് വലിച്ചിറക്കിയ യുവതിയോട് സ്കൂട്ടര്‍ പിടിച്ചെടുത്ത ശേഷം പൊലീസ് ഉദ്യോഗസ്ഥൻ നടന്നോളാൻപറയുന്നതായി കാണാം. യുവതി ആവർത്തിച്ച് അപേക്ഷിച്ചിട്ടും ഉദ്യോഗസ്ഥൻ വഴങ്ങിയില്ല.
സംഭവത്തിൽ ഉൾപ്പെട്ട പ്രാദേശിക പോലീസ് ഉദ്യോഗസ്ഥനെ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവം സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തുകയാണെന്ന് ബിഹാർ പോലീസ് അറിയിച്ചു. ബിഹാർ തലസ്ഥാനത്ത് ഉണ്ടായ പൊലീസിൻ്റെ പെരുമാറ്റത്തെ ചൊല്ലിയുള്ള വിവാദങ്ങൾക്ക് പിന്നാലെയാണ് ഈ ദൃശ്യങ്ങൾ പുറത്തുവന്നത്. നിയമപാലനത്തിലെ ഉത്തരവാദിത്തത്തെക്കുറിച്ച് ഇത് വീണ്ടും ചോദ്യങ്ങൾ ഉയർത്തിയിരിക്കുകയാണ്.
സംഭവം ഭരണകൂടത്തിനെതിരെ വലിയ വിമര്‍ശനങ്ങൾക്ക് കാരണമായി. സംഭവത്തിൽ സുതാര്യമായ അന്വേഷണവും അച്ചടക്ക നടപടികളും ആവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തി. ട്രാഫിക് എൻഫോഴ്‌സ്‌മെൻ്റ് സമയത്ത് ഗര്‍ഭിണികളടക്കമുള്ളവരോടുള്ള ഇടപെടൽ സംബന്ധിച്ച പ്രോട്ടോക്കോളുകൾ പാലിക്കണമെന്നും ആവശ്യം ഉയര്‍ന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam