മധ്യപ്രദേശിൽ ഇരുനില കെട്ടിടത്തിൽ വൻ തീപിടിത്തം, 7 പേര്‍ വെന്തുമരിച്ചു

Published : May 07, 2022, 09:24 AM IST
മധ്യപ്രദേശിൽ ഇരുനില കെട്ടിടത്തിൽ വൻ തീപിടിത്തം, 7 പേര്‍ വെന്തുമരിച്ചു

Synopsis

ഒമ്പത് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ അഞ്ച് പേരുടെ നില ഗുരുതരമാണ് 

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ ഇരു നില കെട്ടിടത്തിൽ വൻ തീപ്പിടിത്തം. കെട്ടിടത്തിലുണ്ടായിരുന്നവരിൽ ഏഴ് പേര്‍ വെന്തുമരിച്ചു. ഒമ്പത് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ അഞ്ച് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇന്ന് പുല‍ര്‍ച്ചെയാണ് അപകടമുണ്ടായത്. റസിഡൻഷ്യൽ ഏരിയയിലെ കെട്ടിടത്തിന്റെ പാര്‍ക്കിംഗ് ഏരിയയിലാണ് ആദ്യം തീപ്പിടിത്തമുണ്ടായത്. പിന്നീട് മുകൾ നിലകളിലേക്കും  തീപടരുകയായിരുന്നു. ഷോര്‍ട്ട് സ‍ര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആമസോണിൽ ഓർഡർ ചെയ്തത് ആപ്പിൾ ഐമാക്; ശരിയായ കാരണം പറയാതെ റിട്ടേൺ ചെയ്ത് ഡെലിവറി ബോയ്, ഭീഷണിപ്പെടുത്തി; പരാതിയുമായി വ്യവസായി
ജോർദാൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി, എത്യോപ്യൻ പാർലമെന്‍റിനെ അഭിസംബോധന ചെയ്യും