മുംബൈയ്ക്ക് സമീപം റെയിൽവേ സ്റ്റേഷൻ വളപ്പിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു; പരിഭ്രാന്തരായി യാത്രക്കാർ

Published : Oct 14, 2026, 11:23 PM IST
ulhasnagar firing

Synopsis

ബുധനാഴ്ച വൈകിട്ടാണ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെടിവെപ്പുണ്ടായത്. സംഭവത്തെത്തുടർന്ന് യാത്രക്കാരും നാട്ടുകാരും പരിഭ്രാന്തരായി.

മുംബൈ: മുംബൈയ്ക്ക് സമീപം ഉൽഹാസ്ന​ഗർ റെയിൽവേ സ്റ്റേഷൻ വളപ്പിലുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ഹരീഷ് ​ഗജ്വാനി എന്നയാളാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകിട്ടാണ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെടിവെപ്പുണ്ടായത്. സംഭവത്തെത്തുടർന്ന് യാത്രക്കാരും നാട്ടുകാരും പരിഭ്രാന്തരായി.

റെയിൽവേ സ്റ്റേഷനിലെത്തിയ അക്രമികൾ ഹരീഷിന് നേരേ രണ്ടുറൗണ്ട് വെടിയുതിർത്തതായാണ് റിപ്പോർട്ട്. സംഭവത്തിന് പിന്നാലെ അക്രമികൾ ഓടിരക്ഷപ്പെടുകയും ചെയ്തു. മുൻവൈരാ​ഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം. എന്നാൽ, ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊല്ലപ്പെട്ട അങ്കിതയുടെ മാതാപിതാക്കൾക്ക് പിന്തുണ; ദില്ലിയിൽ വീണ്ടും മിന്നൽ പ്രതിഷേധവുമായി രാഹുൽ ഗാന്ധി
നവരാത്രി; തിരക്ക് കുറയ്ക്കാൻ ബെംഗളൂരു–കണ്ണൂർ പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് റെയിൽവേ