
ദില്ലി: ദില്ലിയിൽ വീണ്ടും മിന്നൽ പ്രതിഷേധവുമായി രാഹുൽ ഗാന്ധി. ഉത്തരാഖണ്ഡിൽ കൊല്ലപ്പെട്ട അങ്കിത ഭണ്ഡാരി എന്ന 19കാരിയുടെ മാതാപിതാക്കൾക്ക് പിന്തുണയുമായാണ് ഇന്ത്യ ഗേറ്റിന് മുന്നിൽ രാഹുൽ ഗാന്ധിയും പ്രിയങ്കാഗാന്ധിയും എത്തിയത്. മുൻ ബിജെപി നേതാവ് വിനോദ് ആര്യയുടെ മകൻ പുൾകിത് ആര്യയുടെ ഉടമസ്ഥതയിലുള്ള റിസോർട്ടിൽ 2022 സെപ്റ്റംബർ 18നാണ് അങ്കിത കൊല്ലപ്പെട്ടത്. ആ കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചു എന്ന് അങ്കിതയുടെ മാതാപിതാക്കൾ ആരോപിച്ച ദുഷ്യന്ത് ഗൗതമിനെ ഇപ്പോൾ സിക്കിം ഗവർണറായി നിയമിച്ചതിന് എതിരെയാണ് ഇപ്പോൾ അവർ ഇന്ത്യാ ഗേറ്റിന് മുന്നിൽ സമരവുമായി എത്തിയിരിക്കുന്നത്. കൂടുതൽ പ്രവർത്തകർ സ്ഥലത്തേക്ക് എത്തുന്നത് പൊലീസ് തടഞ്ഞതോടെ പൊലീസുദ്യോഗസ്ഥരും കോൺഗ്രസ് പ്രവർത്തകരുമായി വാക്കേറ്റമുണ്ടായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam