വാരാണസിയിലെ ഗംഗാനദിക്ക് നടുവിൽ ബോട്ടിൽ 'തോന്ന്യവാസം', പിടിച്ചകത്തിട്ട് പൊലീസ്, ചിക്കൻ പാകം ചെയ്യുകയും ബിയർ കുടിക്കുകയും ചെയ്ത 5 പേർ പിടിയിൽ

Published : Jun 24, 2026, 07:56 AM IST
five arrested for cooking chicken and drinking beer on boat in ganga river at varanasi

Synopsis

വാരാണസിയിലെ ഗംഗാനദിക്ക് നടുവിൽ ബോട്ടിലിരുന്ന് ചിക്കൻ പാകം ചെയ്യുകയും ബിയർ കുടിക്കുകയും ചെയ്ത സംഭവത്തിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു

ലക്നൗ: വാരാണസിയിലെ ഗംഗാനദിക്ക് നടുവിൽ ബോട്ടിലിരുന്ന് ചിക്കൻ പാകം ചെയ്യുകയും ബിയർ കുടിക്കുകയും ചെയ്ത സംഭവത്തിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഈ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പോലീസ് നടപടി. ദശാശ്വമേധ് എസിപി അതുൽ അഞ്ജൻ ത്രിപാഠി അറിയിച്ചതനുസരിച്ച്, സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുകയും ഇതിൽ ഉൾപ്പെട്ടവരെ തിരിച്ചറിഞ്ഞ് ജയിലിലടക്കുകയും ചെയ്തിട്ടുണ്ട്. ഇവർ സഞ്ചരിച്ചിരുന്ന ബോട്ടും പോലീസ് പിടിച്ചെടുത്തു. ദീപക് കുമാർ, അജയ് സാഹ്നി, അരുൺ കുമാർ സാഹ്നി, അനുരാഗ് നിഷാദ്, രാഹുൽ സാഹ്നി എന്നിവരാണ് അറസ്റ്റിലായതെന്ന് പോലീസ് വ്യക്തമാക്കി. അറസ്റ്റിലായവരെല്ലാം 25-നും 32-നും ഇടയിൽ പ്രായമുള്ളവരാണ്.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രതിശ്രുത വരൻ മരിച്ചു, വൈകാരിക ഇൻസ്റ്റഗ്രാം കുറിപ്പ്, അച്ഛന്റെ സംശയം ശരിയായി, കാമുകനൊപ്പം കെണിയൊരുക്കി താഴ്വരയിൽ തള്ളിയിട്ട് കൊന്നതെന്ന് തെളിഞ്ഞു
10 വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസ്: വെടിയേറ്റ കാലുമായി പ്രതി ആശുപത്രിയിൽ, കസ്റ്റഡിയിൽ നിന്ന് ചാടാൻ ശ്രമിച്ചപ്പോൾ പൊലീസ് വെടിവെച്ചു