
ബംഗളൂരു: ബംഗളൂരുവിലെ തീപിടുത്തത്തിൽ മരണം അഞ്ചായി. രാജസ്ഥാൻ സ്വദേശി മദൻകുമാർ, ഭാര്യ സംഗീത, മക്കളായ മിതേഷ്, സിന്റു എന്നിവരും കെട്ടിടത്തിന്റെ രണ്ടാം നിലയിൽ താമസിച്ചിരുന്ന സുരേഷ് (36) എന്നയാളുമാണ് മരിച്ചത്. നഗരത്പേട്ടയിലെ കെട്ടിടത്തിൽ പുലർച്ചെ മൂന്നരയോടെയാണ് തീപിടുത്തം ഉണ്ടായത്. കെട്ടിടത്തിൻ്റെ താഴത്തെ നിലയിൽ ചവിട്ടിയും കാർപ്പറ്റും നിർമിക്കുന്ന കടയായിരുന്നു പ്രവർത്തിച്ചിരുന്നത്. മുകളിലത്തെ നിലയിൽ താമസിച്ചിരുന്നവരാണ് ദുരന്തത്തിന് ഇരയായത്.
ഇന്നലെ ബെംഗളൂരുവിലെ വിത്സൻ ഗാർഡനിലും തീപിടിത്തമുണ്ടായിരുന്നു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരു കുട്ടി മരിച്ചിരുന്നു. ഏഴ് പേർക്കാണ് ഈ സംഭവത്തിൽ പരിക്കേറ്റത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam