ക്ഷേത്രത്തില്‍ കയറുന്നതിന് മുമ്പ് പുണ്യസ്നാനത്തിനായ് നദിയിലിറങ്ങി, ഒരു കുടുംബത്തിലെ അഞ്ച് യുവാക്കൾക്ക് ദാരുണാന്ത്യം

Published : Jun 15, 2025, 08:03 PM IST
Accident death

Synopsis

ഒരു കുടുംബത്തിലെ 18 പേരാണ് സരസ്വതി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് വേണ്ടി ബസറില്‍ എത്തിയത്. ക്ഷേത്രത്തില്‍ പോകുന്നതിന് മുമ്പ് ആചാരപ്രകാരം പുണ്യസ്നാനത്തിന് വേണ്ടി നദിയിലിറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്.

തെലങ്കാന: തെലങ്കാനയിലെ നിര്‍മല്‍ ജില്ലയിലെ ഗോദാവരി നദിയില്‍ അഞ്ച് യുവാക്കള്‍ മുങ്ങിമരിച്ചു. പുണ്യസ്നാനത്തിന് വേണ്ടി നദിയിലിറങ്ങിയ യുവാക്കളാണ് മരിച്ചത്. അഞ്ചുപേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ഹൈദരാബാദില്‍ നിന്ന് ക്ഷേത്ര നഗരമായ ബസറില്‍ എത്തിയതിനിടെയാണ് ദാരുണമായ സംഭവം.

ഒരു കുടുംബത്തിലെ 18 പേരാണ് സരസ്വതി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് വേണ്ടി ബസറില്‍ എത്തിയത്. ക്ഷേത്രത്തില്‍ പോകുന്നതിന് മുമ്പ് ആചാരപ്രകാരം പുണ്യസ്നാനത്തിന് വേണ്ടി നദിയിലിറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. നദിയിലെ ആഴത്തിനെ പറ്റി യുവാക്കള്‍ക്ക് ധാരണയില്ലായിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു. കരയില്‍ നില്‍ക്കുകയായിരുന്ന മറ്റ് കുടുംബാംഗങ്ങളുടെ നിലവിളി കേട്ട് പ്രദേശവാസികള്‍ ഓടിയെത്തിയെങ്കിലും ആരെയും രക്ഷിക്കാനായില്ല. തുടര്‍ന്ന് പൊലീസും മുങ്ങല്‍ വിദഗ്ധരും സ്ഥലത്തെത്തിയാണ് മൃതശരീരങ്ങള്‍ പുറത്തെടുത്തത്.

 

 

PREV
Read more Articles on
click me!

Recommended Stories

2025 ലെ ഇന്ത്യക്കാരുടെ സെർച്ച് ഹിസ്റ്ററി പരസ്യമാക്കി ഗൂഗിൾ! ഐപിഎൽ മുതൽ മലയാളിയുടെ മാർക്കോയും ഇഡലിയും വരെ ലിസ്റ്റിൽ
എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി